- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ രേഖകൾ നൽകി വൻ തുകകളുടെ ചിട്ടി പിടിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് ഇസ്മായിൽ ചിത്താരി അറസ്റ്റിൽ; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് കാസർകോട് പൊലീസ്
കാസർകോട്: വ്യാജ രേഖകൾ നൽകി കെഎസ്എഫ്ഇ യിൽ നിന്നും വൻ തുക വായ്പ എടുത്ത കേസിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ. കാഞ്ഞങ്ങാട് ചിത്താരി വി.പി.റോഡിലെ കെവി ഹൗസിൽ എം.ഇസ്മായിലിനെ (37) യാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കെ.എസ്.എഫ് ഇ മാലക്കല്ല് ബ്രാഞ്ചിൽ നിന്ന് 70 ലക്ഷം രൂപയുടെ വായ്പയാണ് വ്യാജ രേഖ നൽകി എടുത്തത്.കേസിൽ ഇസ്മായിൽ ഉൾപ്പെടെ 8 പ്രതികളാണുള്ളത്. പ്രതിയുടെയും സുഹൃത്തുക്കളുടെയും പേരിൽ കെഎസ്എഫ്ഇ യിലുള്ള ചിട്ടിയിൽ നിന്ന് വായ്പ എടുക്കാൻ നൽകിയ ഭൂമിയുടെ രേഖകൾ വ്യാജമാണെന്നായിരുന്നു പരാതി. പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്തതായി കാണിച്ച് ഉപ്പള വില്ലേജിലെ 5 ഏക്കർ സ്ഥലത്തിന്റെ രേഖകളും, അനുബന്ധ റവന്യു രേഖകളും, വില്ലേജ് ഓഫിസറുടെ ഡിജിറ്റൽ ഒപ്പും അടക്കം എല്ലാ രേഖകളും വ്യാജമായിരുന്നു.
ഈ രേഖകൾ ഈടായി നൽകിയാണ് വിവിധ ചിട്ടികളിൽ പ്രതികൾ 70 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് രേഖകൾ വ്യാജമാണെന്ന് മനസ്സിലായതെന്ന് കെഎസ്എ ഫ് മാനേജർ നൽകിയ പരാതിയിൽ പറയുന്നു. ഇസ്മായിലിനെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്