- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിന്റെദുരവസ്ഥ പരിഹരിക്കണം: മുസ്ലിം ലീഗ് കെഎംസിസി നിവേദകസംഘം ഡൽഹിക്ക്
മട്ടന്നൂർ: പോയിന്റ് ഓഫ് കാൾ അനുവദിച്ചു വിദേശ വിമാന കമ്പനികളുടെ ആഗമനം യാഥാർത്ഥ്യമാക്കികണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രശ്നങ്ങൾക് പരിഹാരം കാണണമെന്ന്ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് -കെഎംസിസി നിവേദന സംഘം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയെയും ബന്ധപ്പെട്ട മറ്റു ഉന്നത ഡിപ്പാർട്ട് മെന്റ് മേധാവി കളെയും ഡൽഹിയിൽ പോയി കണ്ട് നിവേദനം നടത്താൻ കണ്ണൂർ ബാഫഖി സൗധത്തിൽ ചേർന്ന ഗ്ലോബൽ കെഎംസിസി ജില്ലാവർക്കിങ്കമ്മിറ്റിയോഗം തീരുമാനിച്ചു.
കണ്ണൂരിന്റെ വികസന സ്വപ്നങ്ങൾക് എയർപോർട്ട്ഏറെപ്രതീക്ഷനൽകിയിരുന്നു.കേന്ദ്ര-കേരളസർക്കാർകാണിക്കുന്നഅവഗണന ആയിരകണക്കിന് വിമാന യാത്രകരെയും പ്രവാസി കളെയും ഏറെ ആശങ്ക പെടുത്തിയി രിക്കുകയാണെന്നം യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള യോഗം ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ കെഎംസിസി ജില്ല പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,കെ പി നാസർ മലേഷ്യ,സൈനുദ്ധീൻചേലേരിദുബായ്, അബ്ദുള്ള പാലേരിജിദ്ദ,ജമാൽകമ്പിൽജിസാൻ ,ബഷീർഉളിയിൽഫുജൈറ,എന്നിവർസംസാരിച്ചു.ജനറൽ സെക്രട്ടറി ഉമർ അരിപാമ്പ്ര സ്വാഗതവും സെക്രട്ടറി ഇഖ്ബാൽ അ ള്ളാം കുളം നന്ദിയും പറഞ്ഞു.



