കൊടുങ്ങല്ലൂര്‍: കെ.ടി.ഡി.സിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. മുസ്ലിം ലീഗ് കയ്പമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി പൊരിബസാര്‍ കാട്ടുപറമ്പില്‍ കെ.എം. ഷാനീറിനെതിരെയാണ് കേസെടുത്തത്.

ശ്രീനാരായണപുരം പള്ളിനടയില്‍ താമസിക്കുന്ന കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിമിന്റെ പരാതിയില്‍ മതിലകം പൊലീസിന്റേതാണ് നടപടി. ആദ്യം 14 ലക്ഷവും ഭാര്യയുടെ ചെക്ക് മുഖേന അഞ്ച് ലക്ഷവും നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ജോലി ലഭിക്കാതായതോടെ പണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.