- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദയനിധി സ്റ്റാലിന്റെ സനാതന പരാമർശം ഒഴിവാക്കേണ്ടിയിരുന്നത്: മഞ്ചേശ്വരം എംഎൽഎ
റിയാദ്: സനാതന ധർമ്മം തുടച്ചു നീക്കേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് പറഞ്ഞു. സൗദിയിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന അദ്ദേഹം റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള 'ഇന്ത്യ' മുന്നണി ലക്ഷ്യം കാണാനുള്ള കഠിനപരിശ്രമത്തിലാണ്. അപ്പുറത്ത് രാപ്പകലില്ലാതെ മുന്നണി പൊളിക്കാനുള്ള ശ്രമം നടത്തുകയാണ് ബിജെപി.
നിർണായകമായ ഈ സമയത്ത് ഇത്തരം പ്രസ്താവനകൾ സംഘപരിവാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കും. അതുകൊണ്ട് വിവാദമുണ്ടാകാൻ സാധ്യതയുള്ള പ്രസ്താവനകളെല്ലാം ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം എന്നും എംഎൽഎ പറഞ്ഞു. ഇന്ത്യ എന്നത് ഭാരതം എന്നാക്കാനുള്ള ശ്രമം ആശങ്കാജനകമാണ്. ജനാധിപത്വ വിശ്വാസികൾ നാം ഭാരതീയരാണ് എന്ന് പറയുന്ന വൈകാരികതയിലല്ല ബിജെപിയുടേത്.
അവർ ആർ.എസ്.എസിന്റെ അജണ്ട നടപ്പാക്കുകയാണ്. അതുകൊണ്ടാണ് എതിർക്കപ്പെടേണ്ടത്. അല്ലാതെ ഭാരതമെന്ന പേരിനോടുള്ള വിയോജിപ്പല്ലെന്നും അദ്ദേഹം പറഞ്ഞു.



