കൊച്ചി: കാക്കനാട് ജില്ല ജയിലിൽ പ്രതികൾ ഏറ്റുമുട്ടി. പശ്ചിമ ബംഗാൾ സ്വദേശികളായ മണിക് ലാൽ ദാസ്, ഇംറാൻ എന്നിവരാണ് ഏറ്റുമുട്ടിയത്. ജയിലിലെ ഫുഡ് യൂണിറ്റിൽ ജോലി ചെയ്തിരുന്നവരാണ് ഇരുവരും.

ഭക്ഷണം പാകം ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് തമ്മിലടിയിൽ കലാശിച്ചത്. സാരമായി പരിക്കേറ്റ മണിക് ലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക് ലാൽ പോക്‌സോ കേസിലെയും ഇംറാൻ മോഷണ കേസിലെയും പ്രതികളാണ്. സംഭവത്തിൽ ജയിൽ അധികൃതർ നൽകിയ പരാതിയിൽ ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തു.