- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യാമ്പലത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതിയായ യുവാവ് റിമാന്‍ഡില്‍; പ്രതിയെ പിടികൂടിയത് സി.സി.ടി.വി ക്യാമറകള്‍ പോലീസ് പരിശോധിച്ചപ്പോള്‍
പയ്യാമ്പലത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതിയായ യുവാവ് റിമാന്‍ഡില്‍

X
കണ്ണൂര്‍: പയ്യാമ്പലത്തെ ബര്‍ണ്ണശ്ശേരിയില്‍ ബൈക്ക് കത്തിച്ച പ്രതിയെ സിറ്റി പോലീസ് സാഹസിക അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തു.ബര്‍ണ്ണശ്ശേരി സ്വദേശി ജിഷാന്ത് ജോണ്‍ ഫെര്‍ണാണ്ടസിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ബര്‍ണ്ണശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഷാരോണ്‍ എന്നയാളുടെ ബൈക്ക് കത്തിച്ചത് വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന്‍ രാജിന്റെയും എസിപി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെയും മേല്‍നോട്ടത്തില്‍ സിറ്റി ഇന്‍സ്‌പെക്ടര്‍ സി സി ലതീഷിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story


