- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന വിശേഷിപ്പിച്ച വിവാദത്തിൽ കെടി ജലീൽ എംഎൽഎയ്ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കുന്നു; തീരുമാനം തിരുവല്ല പൊലീസിന്റേത്
പത്തനംതിട്ട: പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന വിശേഷിപ്പിച്ച സംഭവത്തിൽ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ എടുത്ത കേസ് പൊലീസ് അവസാനിപ്പിക്കുന്നു. ആർഎസ്എസ് നേതാവിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം ജലീലിനെതിരെ തിരുവല്ല കീഴ്‌വായ്പൂർ പൊലീസാണ് കലാപ ആഹ്വന കുറ്റമടക്കം ചുമത്തി കേസെടുത്തിരുന്നത്.
കേസിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അടിസ്ഥാന രഹിതമാണ്. അത് തെളിയിക്കത്തക്ക സാക്ഷിമൊഴികളൊന്നും ലഭ്യമായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരന് പൊലീസ് നോട്ടീസ് നൽകി. പരാതിക്കാരന് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
Next Story



