- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവല്ലയിൽ ക്യാമ്പ് ചെയ്തിരുന്ന എൻഡിആർഎഫ് ജവാനെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി
തിരുവല്ല: പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി മതിൽഭാഗത്ത് എത്തിയ എൻഡിആർഎഫ് ജവാനെ കാണ്മാനില്ലെന്ന് കാട്ടി തിരുവല്ല പൊലീസിൽ പരാതി നൽകി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഒരു മാസം മുമ്പ് തമിഴ്‌നാട്ടിലെ ആരക്കോണത്തു നിന്നും എത്തി മതിൽ ഭാഗം സത്രം ഓഡിറ്റോറിയത്തിൽ ക്യാമ്പ് ചെയ്യുന്ന സംഘാംഗങ്ങളിലെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി രാജേഷ് രവീന്ദ്രൻ (38) നെ കാണ്മാനില്ലെന്ന് കാട്ടിയാണ് പരാതി.
എൻഡിആർഎഫ് ഇൻസ്പെക്ടർ ജി പ്രശാന്ത് വ്യാഴാഴ്ച വൈകിട്ടോടെ തിരുവല്ല പൊലീസിൽ പരാതി നൽകിയത്. ഉച്ചയ്ക്ക് ഒരു മണി മുതലാണ് ഇയാളെ കാണാതായത്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ ആണെന്നും പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story