- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഐസി സമിതികളിൽ നിന്ന് രാജിവെച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ; ആലിക്കുട്ടി മുസ്ലിയാരും രാജിക്ക്
മലപ്പുറം: സിഐസി സമിതികളിൽ നിന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവെച്ചു. സംഘടന ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും രാജി നൽകിയിട്ടുണ്ട്. സിഐസി വിഷയത്തിൽ സമസ്തയുടെ മാർഗനിർദേശങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി.
സമസ്തയുമായി അഭിപ്രായ വ്യത്യാസം രൂപപ്പെട്ടതിനെ തുടർന്ന് സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നേരത്തെ ഹക്കീം ഫൈസി ആദൃശേരി രാജിവെച്ചിരുന്നു. ആദൃശേരിക്ക് പകരം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങൾ ജനറൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.
ഈ നിയമനം സമസ്തയോട് കൂടിയാലോചിച്ചല്ല നടപ്പിലാക്കിയതെന്ന് സമസ്ത ആരോപിക്കുന്നു. അതിനെ തുടർന്നാണ് ഇപ്പോഴത്തെ തർക്കം. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാദിഖലി തങ്ങൾ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്ന് സമസ്ത നേതൃത്വത്തിന് പരാതിയുണ്ട്. സിഐസിയുടെ ഉപദേശ സമിതിയിൽ നിന്നടക്കമാണ് സമസ്ത നേതാക്കൾ രാജിവെച്ചിരിക്കുന്നത്.




