- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണൽ കരിയർ സർവ്വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജിന്റെ സഹകരണത്തോടെ മഹാരാജാസ് കോളേജിൽ ഡിസംബർ 23ന് 'ഉദ്യോഗ് 23' എന്ന മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. 80 ൽ അധികം പ്രമുഖരായ ഉദ്യോഗദായകർ പങ്കെടുക്കുന്ന ജോബ് ഫെയറിൽ 3500 ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ ഡിപ്ലോമ, നഴ്സിങ്ങ്, പാരാമെഡിക്കൽ, ഹോട്ടൽ മാനേജ്മെന്റ്, ബിടെക്ക് തുടങ്ങിയ യോഗ്യതകളുള്ള തൽപ്പരരായ ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.www.empekm.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളേജിൽ ഹാജരാകണം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും.
Next Story



