- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; തട്ടിപ്പിനിരയായത് വിവിധ ജില്ലകളിലുള്ള 65 ഓളം പേർ; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
പറവൂർ:വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞുകൊണ്ട് ലക്ഷങ്ങൾ തട്ടിയെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.കോട്ടുവള്ളി കൈതാരം കുഴുവേലിപ്പാടത്ത് ദേവകൃഷ്ണൻ നൽകിയ പരാതിയിൽ എറണാകുളം എക്‌സൈസ് റേഞ്ചിലെ സിവിൽ ഓഫിസർ വാണിയക്കാട് ആലിംഗപൊക്കം അറക്കപറമ്പിൽ എ.ജെ. അനീഷിനെതിരെയാണ് പറവൂർ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.അതേ സമയം പ്രതി അനീഷ് ഒളിവിലാണ്.
പരാതിക്കാരനായ ദേവകൃഷ്ണനിൽനിന്ന് രണ്ടരലക്ഷം രൂപയാണ് ഇയാൾ മാസങ്ങൾക്കു മുമ്പ് വാങ്ങിയത്.പണം വാങ്ങിയ ശേഷവും വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് പലതവണ വാഗ്ദാനം ചെയ്‌തെങ്കിലും കബളിപ്പിക്കുകയാണെന്ന് ബോധ്യമായതിനെ തുടർന്നാണ് പരാതി നൽകിയത്.റഷ്യയിലെ ഒരു സ്ഥാപനത്തിൽ ജോലി നൽകാമെന്നു പറഞ്ഞ് വിവിധ ജില്ലകളിൽനിന്നുള്ള 65ഓളം ആളുകളിനിന്ന് അനീഷ് പണം വാങ്ങിയിട്ടുണ്ട്.ഇതിൽ 21 പേർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ