- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിൽ പ്യൂൺ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം തട്ടിയയാൾ പിടിയിൽ; ജോലി നൽകുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ലെന്ന് അടൂർ സ്വദേശിനിയുടെ പരാതി
പത്തനംതിട്ട : കറ്റാനത്തുള്ള ഒരു സ്കൂളിൽ പ്യൂണിന്റെ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാക്കുനൽകി മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അടൂർ പൊലീസ് പിടികൂടി. ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ അച്ചൂതാലയം വീട്ടിൽ ശങ്കരപ്പിള്ളയുടെ മകൻ ദിനേശ് കുമാർ (49) ആണ് അറസ്റ്റിലായത്. 2020 മാർച്ച് 21 നാണ് കേസിന് ആസ്പദമായ സംഭവം.
അടൂർ പെരിങ്ങനാട് പഴകുളം കിഴക്ക് ചാല സുനിൽ ഭവനം വീട്ടിൽ മനോജ് ആനന്ദന്റെ ഭാര്യ അർച്ചന വിജയന്റെ പരാതിയിൽ 2021 ജനുവരി 26 ന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതിയുടെ വീട്ടിൽ വച്ച് രണ്ട് ചെക്കുകൾ കൈമാറുകയായിരുന്നു. തുടർന്ന്, കറ്റാനത്തെ എസ് ബി ഐ ശാഖയിലെ ഇയാളുടെ അക്കൗണ്ട് വഴി തുക മാറിയെടുക്കുകയാണുണ്ടായത്. ജോലി സംഘടിപ്പിച്ചുനൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല.
അർച്ചനയുടെ മൊഴിപ്രകാരം അന്നത്തെ എസ് ഐ സജി വി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിനേശ് ഹൈക്കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പ്രതിക്കായുള്ള അന്വേഷണം തുടർന്ന പൊലീസ് സംഘം ഇന്നലെ രാവിലെ 10.30 ന് കട്ടച്ചിറയിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് രണ്ട് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. അടൂർ ഡി.വൈ.എസ്പി ആർ.ബിനുവിന്റെ നിർദ്ദേശ പ്രകാരം അടൂർ പൊലീസ് ഇൻസ്പെക്ടർ പ്രജീഷ്.റ്റി.ഡി, സബ് ഇൻസ്പെക്ടർ മനീഷ്.എം, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, നിസ്സാർ.എം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്