- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി ഡോ ജൂബി മാത്യുവിനെ തിരഞ്ഞെടുത്തു; എഴുത്തുകാരൻ,അദ്ധ്യാപകൻ തുടങ്ങിയ മേഖലകളിലെ പ്രമുഖ വ്യക്തിത്വം 12 -ാമത് പാസ്റ്റർ കൗൺസിലിനെ നയിക്കും
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത 12-ാമത് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി ഡോ. ജൂബി മാത്യുവിനെ തിരഞ്ഞെടുത്തു.കാഞ്ഞിരപ്പള്ളി രൂപത പിതൃവേദി സെക്രട്ടറി, വിശ്വാസ പരിശീലന കേന്ദ്രം ടെക്നിക്കൽ സപ്പോർട്ടർ, രൂപതയിലെ വിവിധ കമ്മിറ്റികളിലെ അംഗം തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യം തെളിയിച്ച ഡോ ജൂബി മാത്യു, അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് വിഭാഗം മേധാവിയാണ്.
എ. പി. ജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയിലെ ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, റിസർച്ച് ഗൈഡ്, വിവിധ റിസർച്ച് സ്‌കോളേഴ്സിന്റെ ഡോക്ട്രൽ കമ്മിറ്റി ചെയർമാൻ, എംസിഎ ഇന്റഗ്രേറ്റഡ് കോഴ്സിന്റെ പരീക്ഷ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ ഇപ്പോൾ സേവനം ചെയ്യുന്നു. 22-ഓളം അന്തർദേശീയ ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹത്തിന് മികച്ച പ്രബന്ധത്തിനുള്ള നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ശാസ്ത്ര വിഷയങ്ങളിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ് ഡോ. ജൂബി മാത്യു. 'അൽഗോരിതം അനാലിസിസ്' എന്ന പുസ്തകം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, എ. പി. ജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ബിരുദതലത്തിൽ റഫറൻസ് ബുക്കായി ഉപയോഗിക്കുന്നു. കമ്പ്യൂട്ടർ രംഗത്തെ നൂതന വിപ്ലവങ്ങൾ, സൈബർ സുരക്ഷ മുൻകരുതലുകൾ എന്നിവയുടെ ഗ്രന്ഥകാരൻ കൂടിയാണ്. ദർശകൻ, വെളിച്ചം, വിളക്ക്, ജീവധാര തുടങ്ങിയ മാസികകളിൽ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നുണ്ട്. കൊല്ലമുള പള്ളിവാതുക്കൾ മാത്യു-കത്രിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ദീപ, മക്കൾ ദിയ, നിയ, ജയ്ക്ക്.




