തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി നാളെ (സെപ്റ്റംബർ 29 ന് ) പരിഗണിക്കും.

ഹർജിയിൽ 29 ന് സർക്കാർ നിലപാടറിയിക്കാൻ ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടിരുന്നു. വിജിലൻസ് ലീഗൽ അഡൈ്വസർമാരെ ഒഴിവാക്കി സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹാജരാകും. മുഖ്യമന്ത്രിയുടെ നിയമനാധികാരിയായ ഗവർണ്ണർക്ക് താൻ പ്രോസിക്യൂഷൻ അപ്രൂവൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചിരുന്നു.