- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.കെ.ജി സെന്റർ ആക്രമണക്കേസിൽ ജിതിന്റെ റിമാൻഡ് കാലാവധി നീട്ടി; ഹൈക്കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്തതായി പ്രതി
തിരുവനന്തപുരം: പാളയം എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്റെ റിമാന്റ് കാലാവധി ഒക്ടോബർ18 വരെ ദീർഘിപ്പിച്ച് ജില്ലാ ജയിലിലേക്ക് അയച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രനാണ് 3 ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡി അടങ്ങുന്ന ആദ്യ 14 ദിവസത്തെ റിമാന്റ് കഴിഞ്ഞ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചത്. ഹൈക്കോടതിയിൽ ജാമ്യഹർജി ഇന്ന് ( ഒക്ടോബർ 6) ഫയൽ ചെയ്തതായി പ്രതി കോടതിയിൽ ബോധിപ്പിച്ചു.
ജിതിന്റെ ജാമ്യ ഹർജി സെപ്റ്റംബർ 29 ന് മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. ആരോപണം ഗൗരവമേറിയതെന്ന് കോടതി വ്യക്തമാക്കി. സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കൃത്യ സ്ഥലത്ത് നിന്നുള്ള അവശിഷ്ടങ്ങളുടെ ലാബ് പരിശോധനയിൽ ഗൺ പൗഡർ , സൾഫർ , പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന പ്രഥമദൃഷ്ട്യാ വസ്തുതകൾ കേസ് റെക്കോർഡിൽ ഉള്ളതായും കോടതി നിരീക്ഷിച്ചു.സ്‌കൂട്ടർ വീണ്ടെടുക്കാൻ തന്നെ വീണ്ടും ജയിലിലിടേണ്ട ആവശ്യമില്ലെന്ന് പ്രതിയുടെ വാദം തള്ളി.