- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂന്തുറ ബാല ഭിക്ഷാടന കേസിൽ കർണ്ണാടക സ്വദേശികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു; അറസ്റ്റുവാറണ്ടും ജപ്തി വാറണ്ടും
തിരുവനന്തപുരം: കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ പൂന്തുറ ബാല ഭിക്ഷാടന കേസിൽ പ്രതികളായ 5 കർണ്ണാടക സ്വദേശിനികളെ പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാൻ അറസ്റ്റുവാറണ്ടും സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജാഫീസർമാർക്ക് ജപ്തി വാറണ്ടും കോടതി പുറപ്പെടുവിച്ചു. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയുടേതാണുത്തരവ്. നവംബർ 19 ന് പ്രതികളെ ഹാജരാക്കാൻ പൂന്തുറ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് മജിസ്‌ട്രേട്ട് അശ്വതി. പി.നായർ ഉത്തരവിട്ടു.
1 മുതൽ 5 വരെ പ്രതികളായ കർണ്ണാടക മൈസൂർ ജില്ലയിൽ ഹൻസൂർ താലൂക്കിൽ ഹനഗോഡ് ക്രഹഗ്ലി മാഗ്ലൂർ മലയിൽ താമസം ശാന്ത മകൾ സുശീല (27/2014) , മൈസൂർ ബന്ദരപ്പൻ കവല 112 ൽ താമസക്കാരായ ശിവജി മകൾ രാധ (28) , ബാബു മകൾ ശോഭ (30) , മഞ്ജുനാഥ് മകൾ മഞ്ജുള (18) , പ്രകാശ് മാൾ പുലാബായി (25) എന്നിവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്.
2014 ജൂലൈ 8 ന് പൂന്തുറ സെന്റ്.തോമസ് പള്ളിക്കു മുൻവശം പബ്ലിക് റോഡിലാണ് സംഭവം നടന്നത്. ഇവരിൽ നിന്ന് ഭിക്ഷാടനത്തിലൂടെ ലഭിച്ച കറൻസി നോട്ടുകളും നാണയങ്ങളും ഉൾപ്പെടെ 1,012 രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു.