- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവർണറുടെ ആരോപണം; മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന ഹർജിയിൽ വാദം കേൾക്കൽ നവംബർ 19 ന് മാറ്റി
തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹർജിക്കാരൻ സമയം തേടിയതിനാൽ വാദം കേൾക്കൽ നവംബർ 19 ന് മാറ്റി. ഹർജിയിൽ ഗവർണ്ണറുടെ അധികാരങ്ങൾ എന്തൊക്കെയെന്ന് ഒക്ടോബർ 22 ന് വ്യക്തമാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി സെപ്റ്റംബർ 29 ന് ഉത്തരവിട്ടിരുന്നു.
നിയമിക്കപ്പെട്ട ആൾ അയോഗ്യനെന്ന് കണ്ടെത്തിയാൽ അയാളെ താഴെയിറക്കാൻ ഗവർണ്ണർക്കുള്ള വിവേചന അധികാരങ്ങൾ വ്യക്തമാക്കാനും വിജിലൻസ് ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടു. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17 എ അപ്രൂവൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാനും ഹർജിക്കാരനോട് കോടതി ഉത്തരവിട്ടു. പരാതി സംഭവം ഹർജിക്കാരന് നേരിട്ടറിവില്ലെന്നും കേട്ടറിവ് മാത്രമേ ഉള്ളുവെന്നും സർക്കാർ (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) വിജിലൻസ് കോടതിയിൽ ബോധിപ്പിച്ചു. എയറിൽ (air)ൽ ആണ് പല കാര്യങ്ങളെന്നും മാധ്യമങ്ങൾക്ക് ഒളിയമ്പെയ്ത് സർക്കാർ ബോധിപ്പിച്ചു. എന്നാൽ എയറിൽ എന്താണന്ന് തനിക്കറിയില്ലെന്ന് കോടതി മറുപടി നൽകി.
നിയമന ശുപാർശയിൽ മുഖ്യമന്ത്രി അന്യായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സർക്കാർ വാദിച്ചു. ഹർജിക്കാരന് കേട്ടറിവ് മാത്രമേ ഉള്ളുവെന്ന് സർക്കാർ പറഞ്ഞു. തൽസമയം ഗവർണ്ണർക്ക് എന്ത് വിവേചനാധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഇല്ലാത്ത അധികാരമുള്ള ആളിന്റെ കാല് പിടിച്ചാൽ അഴിമതി കുറ്റത്തിന്റെ പരിധിയിൽ വരുമോയെന്നും കോടതി ചോദിച്ചു. നിയുക്ത വിസിയും താനും കണ്ണൂർകാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ മാത്രം അഴിമതി നിരോധന നിയമ പരിധിയിൽ വരുമോ എന്ന് കോടതി ചോദിച്ചു. പുനർ നിയമനം നടത്തി കഴിഞ്ഞാൽ അയാൾ അയോഗ്യനാണെന് ബോധ്യപ്പെട്ടാൽ അയാളെ താഴെയിറക്കാൻ ഗവർണർക്ക് എന്ത് അധികാരമാണുള്ളതെന്ന് വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു. ഗവർണ്ണർക്ക് ഒറ്റക്ക് തീരുമാനമെടുക്കാനാവില്ലെന്നും 3 അംഗ സെർച്ച് കമ്മിറ്റി കൂടി തീരുമാനമെടുക്കേണ്ടതാണെന്നും. ഹർജി തള്ളണമെന്നും സർക്കാർ ബോധിപ്പിച്ചു.