- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടമ്മ മനോരമയുടെ കൊലപാതകം; പ്രതിയുടെ ജാമ്യഹർജി തള്ളി; കോടതി അംഗീകരിച്ചത് പ്രതി സംസ്ഥാനം വിടുമെന്നും സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കുമെന്ന വാദം
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സീനിയർ സൂപ്രണ്ട് ആയി വിരമിച്ച കേശവദാസപുരം സ്വദേശിനി മനോരമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പശ്ചിമ ബംഗാൾ സ്വദേശി ആദം അലിയുടെ ജാമ്യ ഹർജി കോടതി തള്ളി. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് ജാമ്യ ഹർജി തള്ളിയത്.
അന്യ സംസ്ഥാനക്കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചാൽ സംസ്ഥാനം വിട്ടു പോകുമെന്നും കൊലപാതകം നേരിട്ട് കണ്ട പ്രതിയുടെ സുഹൃത്തുക്കളായ സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കുമെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതി പ്രതിയുടെ ജാമ്യ ഹർജി തള്ളിയത്. 2022 ഓഗസ്റ്റ് ഏഴിന് ഉച്ചയക്ക് 12. 30 മണിക്കാണ് തലസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്.
സമീപത്ത് പുതുതായി നിർമ്മിയക്കുന്ന വീട്ടിൽ നിർമ്മാണ തൊഴിലാളിയായി എത്തിയ പ്രതി മനോരമയുടെ വീട്ടിൽ അവരുടെ ഭർത്താവ് ദിനരാജ് ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വീട്ടിൽ അതിക്രമിച്ച് കടന്നത്. മനോരമയെ കൊലപ്പെടുത്തിയ പ്രതി പിന്നീട് മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ തള്ളുകയായിരുന്നു. ആദ്യം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പ് വരുത്താൻ മനോരമയുടെ കഴുത്ത് മുറിച്ചിരുന്നു. മൃതദേഹം വെള്ളത്തിൽ പൊങ്ങി വരാതിരിക്കാൻ കാലിൽ ഇഷ്ടിക കെട്ടിയിട്ടാണ് കിണറ്റിലേയ്ക്ക് വലിച്ചെറിഞ്ഞത്. കേസിൽ പൊലീസ് പ്രതിക്കെതിരെ കോടതിയിൽ ഒക്ടോബർ 10 ന് തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു.