- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്; സാക്ഷി വിസ്താര വിചാരണ പൂർത്തിയായി; ഡിസംബർ 9 ന് അന്തിമവാദത്തിന് കോടതി ഉത്തരവ്
തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തെയും സാക്ഷി വിസ്താര വിചാരണ പൂർത്തിയായി. ഡിസംബർ 9 ന് അന്തിമവാദം ബോധിക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ ആണ് കേസിൽ വാദം കേൾക്കുന്നത്.
അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തൻസീർ, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ് ,വള്ളിക്കീഴ്‌സാനു എന്ന സുബാഷ് , ഓച്ചിറ യാസിൻ, മുളവന എബി ജോൺ, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വർക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസിൽ നിലവിലുള്ള 11 പ്രതികൾ. ഇതിൽ 1 മുതൽ 4 വരെയുള്ള പ്രതികൾ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജില്ലാ ജയിലിൽ കഴിയുകയാണ്. പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.
2018 മാർച്ച് 27 ന് വെളുപ്പിന് 1.40 മണിക്കാണ് കിളിമാനൂർ മടവൂർ മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിൽ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. വിദേശത്ത് ജിംനേഷ്യവും ബിസിനസ്സ് ബന്ധങ്ങളുമുള്ള സത്താർ എന്നയാളിന്റെ ഭാര്യയും നർത്തകിയുമായ മെറ്റിൽഡാ സോളമനും ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മിൽ പ്രണയത്തിലാവുകയും സത്താറിന്റെ എതിർപ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടർന്നതാണ് ക്വട്ടേഷൻ കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കേസ്.
അബ്ദുൾ സത്താർ ഖത്തറിൽ സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതിനാൽ അവിടത്തെ കേസ് തീരാതെ ഇയാളെ ഇന്ത്യക്ക് കൈമാറാൻ വിദേശ നിയമം അനുവദിക്കാത്തതിനാൽ നിലവിൽ ഇയാളെ കേരളാ പൊലീസ് റേഡിയോ ജോക്കി കൊലക്കേസിൽ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഖത്തറിലെ കേസ് തീരുന്ന മുറക്ക് ഇയാളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തികൂടുതൽ തെളിവെടുത്ത ശേഷം ഇയാൾക്കെതിരെ പ്രത്യേക കുറ്റപത്രം സമർപ്പിക്കും. തുടർന്ന് ഇപ്പോൾ വിസ്തരിച്ച 118 സാക്ഷികളെയും വീണ്ടും വിസ്തരിക്കും.