- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി.കൃഷ്ണപ്രസാദിനെ യൂത്ത് കോൺഗ്രസുകാർ മർദ്ദിച്ച കേസ്; മൂന്ന് പ്രതികൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: എ ഐ വൈ എഫിന്റെ മുൻ സംസ്ഥാന പ്രസിഡന്റും സിപിഐ സംസ്ഥാ കൗൺസിൽ അംഗവുമായ ജി. കൃഷ്ണപ്രസാദിനെ യൂത്ത് കോൺഗ്രസുകാർ മർദ്ദിച്ച കേസിൽ കോടതിയിൽ ഹാജരാകാത്ത യൂത്ത് കോൺഗ്രസ് നേമം നിയമസഭാ മണ്ഡലം സെക്രട്ടറി ഷൈൻലാലടക്കം 3 പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ഒന്നാം പ്രതി ഷൈൻലാലിനെ കൂടാതെ മൂന്നാം പ്രതി അഭിലാഷ് , എട്ടാം പ്രതി സനിൽകുമാർ എന്നിവരെ അറസ്റ്റ് ചെയ്യാനാണുത്തരവ്. 2013 ജൂലൈ 8 നാണ് സംഭവം നടന്നത്. ഒക്ടോബർ 31നാണ് ഷൈൻലാൽ അറസ്റ്റിലായ റിമാന്റ് ചെയ്യപ്പെട്ടത്.
സരിതാ നായർ ഉൾപ്പെട്ട സോളാർ തട്ടിപ്പു കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എ ഐ വൈ എഫ് നടത്തിയ നിയമസഭാ മാർച്ച് പാളയം എൽ എം എസ് കോമ്പൗണ്ടിന് സമീപമെത്തിയപ്പോൾ മാരകായുധങ്ങളുമായി സംഘം ചേർന്ന് അവിടെയുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഇവരും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തിനിടെയാണ് കൃഷ്ണപ്രസാദ് ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റത്. തലക്ക് പരിക്കേറ്റ കൃഷ്ണപ്രസാദിനെയും ഏതാനും എ ഐ വൈ എഫ് പ്രവർത്തകരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൃഷ്ണപ്രസാദിനെ മർദ്ദിച്ചയാളെ മാധ്യമങ്ങളിൽ വന്ന ചിത്രങ്ങളിലൂടെയും മറ്റുമാണ് തിരിച്ചറിഞ്ഞത്. സംഭവം നടന്ന് മൂന്നര മാസത്തിന് ശേഷം തിരുമലയിൽ നിന്നാണ് ഷൈൻലാലിനെ അറസ്റ്റ് ചെയ്തത്.
കേസിൽ നെടുമങ്ങാട് പുഞ്ഞൻകോട് പുലിയൂർകോണം നിവാസി ഷൈൻലാൽ (28/2013) , സന്തോഷ് , അഭിലാഷ് , പ്രസാദ് , ഷിബു , എ.ശശികുമാർ , രാജേഷ് , സനിൽകുമാർ എന്നീ 8 യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതികൾ. 2015 ജൂലൈ 25 നാണ് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143 (ന്യായവിരോധ സംഘത്തിലെ അംഗമാകൽ) , 147 ( ലഹളയുണ്ടാക്കൽ) , 148 (മാരകായുധങ്ങളുമായി സംഘം ചേരൽ) , 149 (പൊതു ലക്ഷൃത്തിലേക്കായി സംഘത്തിലെ അംഗമാകൽ), 341 (അന്യായമായി തടസം ചെയ്യൽ) , 326 (കഠിന ദേഹോപദ്രവമേൽപ്പിക്കൽ) , 354 ( വനിതാ പ്രവർത്തകരെ കൈയേറ്റവും ബലപ്രയോഗവും നടത്തി സ്ത്രീത്വത്തെ അപമാനിക്കൽ) , 294 (ബി) (അസഭ്യം വിളിക്കൽ), 308 (നരഹത്യാ