- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് സംഘം പൊലീസിന് നേരെ പടക്കമെറിഞ്ഞ കേസ്; പ്രതികൾ ഡിസംബർ 30 ന് ഹാജരാകണം; ഉത്തരവിട്ടത് തിരുവനന്തപുരം അഡീ.ജില്ലാ സെഷൻസ് കോടതി
തിരുവനന്തപുരം: തലസ്ഥാനത്ത് ആയുധങ്ങളുമായി മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസിന് നേരെ നാടൻ പടക്കമെറിഞ്ഞ കേസിൽ പ്രതികൾ ഡിസംബർ 30 ന് ഹാജരാകാൻ ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. പ്രതികൾക്കെതിരെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമപ്രകാരം സെഷൻസ് കേസെടുത്താണ് കോടതി പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
മുഖ്യ പ്രതി രജീഷടക്കം 4 പ്രതികൾക്കും 17കാരനായ കുട്ടിക്കുറ്റവാളിക്കുമെതിരെ നാർക്കോട്ടിക് സെൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് കോടതി ഉത്തരവ്. പ്രായപൂർത്തിയായ 4 പ്രതികൾക്കെതിരെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുമ്പാകെയാണ് അസി. കമ്മീഷണർ ഷീൻ തറയിൽ കുറ്റപത്രം സമർപ്പിച്ചത്. 17 കാരനെതിരെ തിരുവനന്തപുരം ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെ. ജെ. ബി ) കോടതി ചുമതല വഹിക്കുന്ന രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.