തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയെ പീഡിപ്പിച്ച കേസിൽ മുൻ വർക്കല അയിരൂർ സർക്കിൾ ഇൻസ്പക്ടർ ജയസനിലിനെ ജനുവരി 4 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസ് ഡയറി ജനുവരി 4 ന് ഹാജരാക്കാൻ പൊലീസിനു കോടതി നിർദ്ദേശം നൽകി.

പ്രതിക്ക് ശനിയാഴ്ച തന്നെ മുൻകൂർ ജാമ്യം വേണമെന്ന പ്രതിഭാഗം ആവശ്യം കോടതി തള്ളി. പ്രതിക്ക് ജാമ്യം നൽകിയാൽ അത് നിയമ വ്യവസ്ഥയോടുള്ള കളങ്കമായിരിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നിർദ്ദേശം. ഡിസംബർ 15 നാണ് തിരുവനന്തപുരം: വർക്കല അയിരൂർ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ജയസനിലിനെതിരെ പ്രകൃതി വിരുദ്ധപീഡനത്തിന് കേസെടുത്തത്. വർക്കല സ്വദേശിയും പോക്‌സോ കേസിലെ പ്രതിയുമായ യുവാവിന്റെ പരാതിയിലാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.