- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതി ഇതര സംസ്ഥാന തൊഴിലാളി സുശീൽ മണ്ഡലിനെതിരെ പൊലീസ് കുറ്റപത്രം
തിരുവനന്തപുരം: മൂന്ന് കിലോ കഞ്ചാവ് സംസ്ഥാനത്തേക്ക് കടത്തിയ കേസിൽ പ്രതി ഇതര സംസ്ഥാന തൊഴിലാളി സുശീൽ മണ്ഡലിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് പൊലീസ് നർക്കോട്ടിക് സെൽ കുറ്റപത്രം സമർപ്പിച്ചത്. പശ്ചിമബംഗാൾ ജയ്പാൽഗുരി, ഗൊസൈർ ഹട്ട് സ്വദേശി സുശീൽ മണ്ഡലി (29)നെതിരായാണ് കുറ്റപത്രം കഞ്ചാവ് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വന്ന് ഇവിടെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതി. 2022 ഓഗസ്റ്റ് 20 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.
നാർക്കോട്ടിക് സെൽ അസി.കമീഷണർ ഷീൻ തറയിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂജപ്പുര എസ്.എച്ച്.ഒ റോജ്, എസ്‌ഐ പ്രവീൺ, ക്രൈം എസ്‌ഐ ശിവപ്രസാദ്, എഎസ്ഐ ഷിബു, ക്രൈം ടീമംഗങ്ങളായ എസ്‌ഐ അരുൺ കുമാർ, എഎസ്ഐ സാബു, എസ്.സി.പി.ഒമാരായ വിനോദ്, സജികുമാർ, വിനോദ്, സി.പി മാരായ രഞ്ജിത്ത്,ഷിബു, ദീപുരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.