- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഡിഎംഎ കൈവശം വച്ച കേസിൽ പ്രതിയായ യുവതിക്ക് ജാമ്യം; കൂട്ടുപ്രതികളായ യുവാക്കൾക്ക് ജാമ്യം നിഷേധിച്ച് കോടതി
തിരുവനന്തപുരം: 1.210 ഗ്രാം എം ഡി എം എ വിൽപ്പനക്കായി കൈവശം വച്ചെന്ന കേസിൽ യുവതിക്ക് ജാമ്യം. കൂട്ടുപ്രതികളായ യുവാക്കൾക്ക് ജാമ്യമില്ല. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പേട്ട സ്വദേശിനിയായ 21 കാരിക്ക് ജാമ്യം അനുവദിച്ചത്. യുവതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നിരീക്ഷിച്ചാണ് ജഡ്ജി കെ. സനിൽകുമാർ ജാമ്യം നൽകിയത്.
പുതുവത്സര ആഘോഷ ദിനമായ ഡിസംബർ 30 അർദ്ധരാത്രി 1.10 ന് കോവളം ആവാടുതുറ സീറോക്ക് ബീച്ച് ഹാപ്പി ഡേ ഹോട്ടലിന് സമീപം വച്ച് സംഭവം നടന്നുവെന്നാണ് കേസ്. യുവതിയെ ഒന്നാം പ്രതിയാക്കിയും മറ്റു കേസുകൾ ഉള്ള ബീമാപ്പള്ളി സ്വദേശി ഹാഷിം , ചിറയിൻകീഴ് അഴൂർ സ്വദേശി അൻസാർ എന്നിവരെ രണ്ടും മൂന്നും പ്രതിചേർത്ത് കോവളം പൊലീസ് കേസെടുത്തത്. 2 യുവാക്കൾ റിമാന്റിലാണ്.
Next Story