-തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത എള്ളെണ്ണ വിൽപ്പന നടത്തിയതിന് 1,50,000/ (ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴ അടയ്ക്കാനുള്ള വിധി ശരിവച്ച് ഭക്ഷ്യ സുരക്ഷാ ട്രിബ്യൂണൽ ഉത്തരവിട്ടു.

തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് പഞ്ചായത്തിൽ എം.എം.എച്ച് സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്നും ഫുഡ് സേഫ്റ്റി ഓഫീസറായ അർഷിത ബഷീർ ആണ് എള്ളെണ്ണയുടെ സാമ്പിൾ ശേഖരിച്ചത്. സാമ്പിൾ പരിശോധിച്ചതിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. എം.എം.എച്ച് സ്റ്റോർ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റർ സുൽഫിക്കർ, വിത മണ് കമ്പനിയായ ഗൗതം ഏജൻസീസിന്റെ ലൈസൻസി മനോഹരൻ, ഉത്പാദക കമ്പനിയായ ഹിമ ഓയിൽ ലൈസൻസി സുനിൽ കുമാർ പി.ആർ എന്നിവർക്കെതിരെ ഗുണനിലവാരമില്ലാത്ത എള്ളെണ്ണ വിൽ പന നടത്തിയതിന് തിരുവനന്തപുരം അഡ്ഡിക്കേഷൻ ഓഫീസർ മാധവികുട്ടി എം.എസ് IAS മുമ്പാകെ കേസ്സ് ഫയൽ ചെയ്തു. സാക്ഷികളെ വിസ്തരിച്ചതിന്റെയും രേഖകളുടെയും അടിസ്ഥാനത്തിൽ ഹിമ ഓയിൽസ് കമ്പനി ഉടമ സുനിൽ കുമാർ പി.ആർ ന് ഒന്നര ലക്ഷം രൂപ പിഴയടക്കാൻ ഉത്തരവായി.

ആ ഉത്തരവിനെതിരെയാണ് ഹിമ ഓയിൽസ് കമ്പനി ഉടമ സുനിൽ കുമാർ പി.ആർ ന് എതിരെ ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിൽ അപ്പീൽ ഫയൽ ചെയ്തത്. ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കാതെയുമാണ് സാമ്പിൾ എടുത്തതെന്നും അംഗീകാരമില്ലാത്ത ലബോറട്ടറിയിലാണ് സാമ്പിൾ പരിശോധിച്ചതെന്നും ഫുഡ് സേഫ്റ്റി നിയമത്തിൽ നിഷ്‌കർശിക്കാത്ത രീതിയിലാണ് സാമ്പിൾ പരിശോധിച്ച തെന്നുമാണ് അപ്പിൽ വാദികളുടെ വാദം. എന്നാൽ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ നിഷ്‌കർശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് പരി ശോധിച്ചതെന്നും തിരുവനന്തപുരം: അനലറ്റിക്കൽ ലബോറട്ടിക്ക് NABL അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ ഭാഗം കോടതിയിൽ ചൂണ്ടി ക്കാണിച്ചു.

ഗുണനിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങളുടെ നിത്യ ഉപയോഗം മാരക രോഗങ്ങൾക്ക് കാരണമാകും എന്നും ഭീമമായ തുക പിഴ ഈടാക്കുന്നതിലൂടെ ഒരു പരിധി വരെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാ നാകുമെന്നും സർക്കാർ ബോധിപ്പിച്ചു. ആയതിൽ പ്രകാരം 1,50,000/- (ഒരു ലക്ഷത്തി അൻപതി നായിരം) രൂപ പിഴ ഈടാക്കാനുള്ള അഡ്ജൂഡിക്കേഷൻ ഓഫീസറുടെ ഉത്തരവ് ഭക്ഷ്യ സുരക്ഷാ ട്രിബ്യൂണൽ ജഡ്ജി ആർ. ജയകൃഷ്ണൻ ശരിവച്ചു.