- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി എസ് എൻ എൽ സഹകരണ സംഘം തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യമില്ല; ജീവനക്കാരുടെ വിശ്വാസമാണ് പ്രതികൾ തകർത്തതെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം : ബി. എസ്. എൻ. എൽ ഇഞ്ചിനീയേഴ്സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. സഹകരണ സംഘം മുൻ പ്രസിഡന്റ് എ.ആർ.ഗോപിനാഥൻ നായർ സംഘത്തിലെ ക്ലർക്ക് എ.ആർ.രാജീവ് എന്നീ പ്രതികളാണ് മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നത്.
മറ്റ് സഹകരണ സംഘങ്ങളെക്കാൾ തങ്ങൾ ജോലി നോക്കി വന്ന സ്ഥാപനത്തിന്റെ പേരിലുള്ള സഹകരണ സംഘത്തെ ബി എസ് എൻ എൽ ജീവനക്കാർ വിശ്വസിച്ചു. ഈ വിശ്വാസമാണ് പ്രതികൾ തകർത്തതെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. പല നിക്ഷേപകരുടെയും ദൈനംദിന ജീവിതത്തെ പോലും തട്ടിപ്പ് സാരമായി ബാധിച്ചു.
പ്രതികളുടെ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ സാധ്യമാകൂ എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യം തള്ളിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്