- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ കോളേജിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയെന്ന കേസ്; പൊലീസുകാരൻ റിമാൻഡിൽ
തിരുവനന്തപുരം: രോഗിയുടെ കൂട്ടിരുപ്പുകാരിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മെഡിക്കൽ കോളേജാശുപത്രിയിൽ റെക്കോഡ് ചെയ്ത പൊലീസുകാരനെ കോടതി റിമാന്റ് ചെയ്തു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പൂജപ്പുര സെൻട്രൽ ജയിൽ ഡ്യൂട്ടി പൊലീസായ സിവിൽ പൊലീസ് ഓഫീസർ റിനുവിനെയാണ് അഡീ.സി ജെ എം ഷിബു ഡാനിയേൽ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജില്ലാ ജയിലിലടച്ചത്.
ജനുവരി 23 ന് രാത്രി 11.30 നാണ് സംഭവം നടന്നത്. മെഡിക്കൽ കോളേജാശുപത്രി മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോർ (താഴത്തെ നില) ബാത്ത് റൂമിനുള്ളിൽ കൊട്ടാരക്കര സ്വദേശിനിയും നിലവിൽ കടക്കൽ നിവാസിയുമായ 38 കാരി കക്കൂസ് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ദൃശ്യങ്ങളും കുളിക്കുന്നതിനായി വസ്ത്രം മാറുന്ന ദൃശ്യങ്ങളും പൊലീസുകാരൻ മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്തു. ഇത്തരത്തിൽ, യുവതിയുടെ സ്വകാര്യതക്ക് ഭംഗം വരത്തുന്ന രീതിയിൽ ഇപ്രകാരമുള്ള പ്രവൃത്തി ചെയ്ത് യുവതിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയെന്നാണ് കേസ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്