തിരുവനന്തപുരം: ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിൽ പാറ്റൂരിൽ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒമ്പതാം പ്രതിക്ക് ജാമ്യമില്ല. ഒമ്പതാം പ്രതി മുഹമ്മദ് ബഷീർ മകൻ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസിന്റെ ജാമ്യഹർജിയാണ് തള്ളിയത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.

അന്വേഷണം പുരോഗമിക്കുന്ന കേസിൽ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. 10 ഉം 11 ഉം പ്രതികളുടെ ജാമ്യഹർജിയിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് 2 ന് ഹാജരാക്കാകാനും കോടതി ഉത്തരവിട്ടു.10 ഉം 11 ഉം പ്രതികളുടെ ജാമ്യഹർജിയിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് 1 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും ഹാജരാക്കാത്തതിനാലാണ് 2ന് ഹാജരാക്കാൻ ഉത്തരവിട്ടത്.