തിരുവനന്തപുരം : എൻഡോസൾഫാൻ ദുരന്തത്തിൽ 14 കമ്പനി എം.ഡിമാർ പ്രതികളായ കേസിൽ 2 കമ്പനി എം.ഡി മാർ മാർച്ച് 24 നകം കാര്യ വിവര പത്രിക ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. സബ് കോടതി ജഡ്ജി ലൈജു മോൾ ഷെരീഫിന്റെതാണുത്തരവ്.

12 കമ്പനി എംഡി മാർ നേരത്തേ കാര്യ വിവര പത്രിക സമർപ്പിച്ചിരുന്നു. എട്ടാം പ്രതിയെ കോടതി എക്സ്സ്പാർട്ടിയാക്കി ( ഹാജരാകാത്തതിനാൽ പ്രതിക്ക് വാദിയുടെ കേസിൽ തർക്കമില്ലെന്ന നിരീക്ഷണത്തിൽ വാദിയുടെ പരാതി ശരിവച്ചു കൊണ്ടുള്ള ഉത്തരവ്) ഉത്തരവ് പുറപ്പെടുവിച്ചു.