- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1.02 ലക്ഷം രൂപയുടെ കള്ളനോട്ട് കേസ്; പ്രതികളായ ആര്യനാട് ശ്യാമും കൂട്ടാളി ഉഷയും കുറ്റം ചുമത്തലിന് ഹാജരാകാൻ ഉത്തരവ്
തിരുവനന്തപുരം: 1.02 ലക്ഷം രൂപയുടെ കള്ളനോട്ട് കേസിൽ പ്രതികളായ ആര്യനാട് ശ്യാമും കൂട്ടാളി ഉഷയും കുറ്റം ചുമത്തലിന് ഹാജരാകാൻ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ജൂൺ 20 ന് രണ്ടു പ്രതികളും ഹാജരാകാൻ ജഡ്ജി കെ. സനിൽകുമാർ ഉത്തരവിട്ടു.
വധശ്രമം , സ്പിരിറ്റ് കടത്ത് ഉൾപ്പെടെ ഇരുപത്തി മൂന്നിലധികം കേസുകളിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ ഒന്നാം പ്രതി ആര്യനാട് ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. ശ്യാമിനെതിരെ കള്ളനോട്ട് കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും കോടതി പുറപ്പെടുവിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ 2019 മുതൽ മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടറോട് കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ പ്രതിയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ കണ്ടു കെട്ടി സർക്കാരിലേക്ക് മുതൽ കൂട്ടാൻ വില്ലേജ് ഓഫീസർമാരോടും കോടതി ഉത്തരവിട്ടു. വില്ലേജ് ഓഫീസർമാർ ജപ്തി നടപടി റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പുകളായ 82 , 83 പ്രകാരമായിരുന്നു കോടതി നടപടി. നടപടികൾ പുരോഗമിക്കവേ ശ്യാം 2020 നവംബറിൽ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്