- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ഒഴിവാക്കിയ പ്രതികളെ കോടതി നേരിട്ട് പ്രതികളാക്കി; രണ്ടുപ്രതികളും കോടതിയിലെത്തി ജാമ്യമെടുത്തു
തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ പ്രതികൾ കോടതി നിർദ്ദേശത്തെ തുടർന്ന് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. വിചാരണയ്ക്കിടെ ഇര നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഒഴിവാക്കിയ പ്രതികളെ കോടതി നേരിട്ട് പ്രതികളാക്കിയത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
നെടുമങ്ങാട് നെട്ടറക്കോണം ഷിബു, ആര്യനാട് അജയൻ എന്നീ പ്രതികളാണ് കോടതിയിലെത്തി ജാമ്യം എടുത്ത് വിചാരണയെ നേരിടുന്നത്. ഇവരുടെ കള്ള് ഷാപ്പിലെ ജീവനക്കാരനായ ആനാട് നാഗഞ്ചേരി സ്വദേശി ലാലു എന്ന ബാലചന്ദ്രനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ആണ് കോടതി പരിഗണിച്ചത്. കേസ് വിചാരണ ദിവസം തന്നെ വെട്ടിയത് ഷിബുവും അജയനുമാണെന്ന് പൊലീസിനോട് പറഞ്ഞിട്ടും അവരെ നെടുമങ്ങാട് പൊലീസ് പ്രതികളാക്കിയില്ലെന്ന് ബാലചന്ദ്രൻ കോടതിയെ അറിയിച്ചു.
സാക്ഷി പറഞ്ഞത് സത്യമാണെന്നും ഇക്കാര്യം അന്നത്തെ എസ്. ഐ ആയിരുന്ന ആർ. വിജയൻ അന്നത്തെ സിഐ യും ഇപ്പോൾ എക്സ്സൈ് വിജിലൻസ് എസ്. പി യുമായിരുന്ന കെ. മുഹമ്മദ് ഷാഫിയോട് പറഞ്ഞിട്ടുള്ളതായി കേസ് ഡയറിയിൽ ഉണ്ടെന്ന കാര്യം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സാക്ഷി പേര് പറഞ്ഞ ഷിബുവിനെയും അജയനെയും പ്രതിയാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർ തന്നെ ഹർജിയും ഫയൽ ചെയ്തു. പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
2008 ഏപ്രിൽ 15 നാണ് പ്രതികൾ ബാലചന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികളുടെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിലെ കള്ളിന് വീര്യം കൂട്ടാൻ വ്യാജ സ്പിരിറ്റ് ചേർക്കാൻ ബാലചന്ദ്രൻ തടസമായി നിന്നതാണ് ആക്രമിക്കാൻ ഇടയാക്കിയത്. പ്രധാന പ്രതികളായ നെട്ടറക്കോണം ഷിബുവിനെയും ആനാട് അജയനെയും ഒഴിവാക്കി മറ്റ് ആറ് പേരെ പ്രതി ചേർത്താണ് നെടുമങ്ങാട് പൊലീസ് കുറ്റപത്രം നൽകിയിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്