- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരമന നെടുങ്കാട് സജി കൊലക്കേസിൽ തുടർവിസ്താരം മാർച്ച് 15 ന്; അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണം
തിരുവനന്തപുരം: സിറ്റിയിലെ പ്രബല ഗുണ്ടാ സംഘത്തലവന്മാരായ അമ്മക്കൊരു മകൻ സോജുവും ചൂഴാറ്റുകോട്ട അമ്പിളിയും തമ്മിലുള്ള കുടിപ്പകയിൽ 2012 ൽ മൃഗീയമായി നടന്ന കരമന സജി കൊലക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ മുൻ കരമന സർക്കിൾ ഇൻസ്‌പെക്ടറും നർക്കോട്ടിക് സെൽ അസി.കമ്മീഷണറുമായ ഷീൻ തറയലിനെ വിചാരണ കോടതി മുപ്പത്തഞ്ചാം സാക്ഷിയായി വിസ്തരിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് സാക്ഷി വിസ്താരം നടക്കുന്നത്. തുടർ വിസ്താരത്തിനായി മാർച്ച് 15 ന് ഷീൻ തറയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടു.
അന്നേ ദിവസം വധശിക്ഷാ തടവുകാരനായ ഒന്നാം പ്രതി സോജുവിനെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് അയക്കാനും കോടതി ഉത്തരവിട്ടു. കേസിൽ ഇതിനോടകം 35 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകളും പ്രതികൾ കൃത്യത്തിനുപയോഗിച്ച13 തൊണ്ടി മുതലുകളും അക്കമിട്ട് തെളിവിൽ സ്വീകരിച്ച് വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കേയാണ് .
ജെറ്റ് സന്തോഷ് കൊലക്കേസിൽ വധശിക്ഷാ തടവുകാരനും 24 ക്രിമിനൽ കേസുകളിൽ പ്രതിയുമായ അമ്മക്കൊരുമകൻ സോജുവടക്കം 9 പ്രതികളാണ് സജി കൊലക്കേസിൽ വിചാരണ നേരിടുന്നത്. സോജു എന്ന അജിത് കുമാർ , ഹരികുമാർ എന്ന രഞ്ജിത് , സാബു , നെടുങ്കാട് തളിയിൽ സ്വദേശി പുഞ്ചിരി വിനോദ് എന്ന വിനോദ് (29) , ചെണ്ട മനു എന്ന മനു , ചെത്ത് ഷാജി എന്ന ഷാജി , വെട്ട് അനി എന്ന അനിൽ കുമാർ , സതീഷ് കുമാർ , അജു എന്ന ഷെറിൻ എന്നിവരാണ് സജി കൊലക്കേസിൽ വിചാരണ നേരിടുന്ന 9 പ്രതികൾ.
2004 ൽ ജെറ്റ് സന്തോഷിനെ കൈകാലുകൾ വെട്ടിമാറ്റി മലയിൻകീഴ് ആലന്തറ കോളനിയിൽ 6 കഷണങ്ങളാക്കി മൃഗീയമായി കൊന്ന് ഓട്ടോറിക്ഷയിൽ തള്ളിയത് മുതൽ സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന സീരിയൽ കൊലപാതകങ്ങളുടെ ബാക്കി പത്രമാണ് സജി കൊലക്കേസ്.
സോജുവിന്റെ അളിയൻ മൊട്ട അനിയെ 2006 ൽ അമ്പിളിയുടെ സംഘം കൊലപ്പെടുത്തിയ വിരോധത്തിൽ ആ കൊലപാതക സംഘത്തലവനായ ചൂഴാറ്റു കോട്ട അമ്പിളിയുടെ ഒളിയിടം കാട്ടിക്കൊടുക്കാൻ അമ്പിളിയുടെ വലംകൈയായ സജിയെ 2012 സെപ്റ്റംബർ 6 ന് രാത്രി മുഴുവൻ പല സ്ഥലങ്ങളിൽ കൊണ്ടുപോയി അന്യായ തടങ്കലിൽ വെച്ച് വെട്ടിയും തുടയിലും മുതുകിലുമായി 9 തവണ കുത്തിയും മൃതപ്രായനാക്കി വിവരം ലഭിക്കാത്തതിനാൽ കൊന്ന് വെളുപ്പിന് നെടുങ്കാട് തള്ളിയെന്നാണ് കേസ്. സജിയെ തടങ്കലിൽ വക്കും മുമ്പ് അമ്പിളിയുടെ മറ്റൊരു സംഘാംഗമായ മണികണ്ഠനെ ശരീരമാസകലം കത്തി കൊണ്ട് വരഞ്ഞു റോഡിൽ തള്ളിയിരുന്നു.
മൊട്ട അനിയുടെ ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് ഭാര്യയെക്കൊണ്ട് ജെറ്റ് സന്തോഷിനെ 2004 ൽ കരമന വിളിച്ചു വരുത്തി ബാർബർ ഷോപ്പിൽ നിന്നും ടാറ്റാ സുമോയിൽ തട്ടിക്കൊണ്ടു പോയി കൈ കാലുകൾ വിച്ചേദിച്ച് മൃഗീയമായി കൊലപ്പെടുത്തിയ ജെറ്റ് സന്തോഷ് കൊലക്കേസിൽ ഒന്നാം പ്രതിയായ സോജുവും ഏഴാം പ്രതിയായ ജാക്കി അനിയെന്ന അനിൽകുമാറും വധശിക്ഷക്ക് വിധിക്കപ്പെട്ട് മരണവാറണ്ടിൽ തടവറക്കുള്ളിൽ കഴിയുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്