തിരുവനന്തപുരം: കിഴക്കേക്കോട്ട രാജകുമാരി ജുവലറി ജീവനക്കാരനെ കൊലപ്പെടുത്തിയ 8 പ്രതികളെയും വിട്ടയച്ചു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിലയിരുത്തിയാണ് കോടതി വിധി.തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് സാക്ഷികളുടെ മൊഴി മാറ്റമടക്കമുള്ള പ്രോസിക്യൂഷൻ വീഴ്ചകൾ അക്കമിട്ട് നിരത്തി പ്രതികളെ നിരുപാധികം വിട്ടയച്ചത്.

2015 ൽ മുട്ടത്തറ പമ്പിന് സമീപം ജൂവലറി ജീവനക്കാരായ 2 പേരിൽ ഒരാളെ മൃഗീയമായി കുത്തിക്കൊലപ്പെടുത്തുകയും രണ്ടാമനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. പ്രതികളുടെ ബന്ധുവിന് സ്വർണം വാങ്ങിയ ശേഷം കുറച്ച് പണം നൽകി ബാക്കി കടം വക്കുകയായിരുന്നു. കുടിശിക തുക തിര്യെ വാങ്ങാൻ ചെന്ന ജീവനക്കാരെയാണ് മൃഗീയമായി ആക്രമിച്ചത്. ബീമാപ്പള്ളി ,പൂന്തുറ നിവാസികളായ ഖൈസ്,സുബൈർ , റിയാസ് , ഷബീർ , പല്ലൻ ഷബീർ , ഷെരീഫ് എന്നീ 1 മുതൽ 8 വരെ പ്രതികളെയാണ് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.