- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ എസ് ഐ യുടെ ചെകിട്ടത്തടിച്ച കേസിൽ പ്രതിയെ വെറുതെ വിട്ടു; കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി
തിരുവനന്തപുരം: മദ്യലഹരിയിൽ മുൻ ഫോർട്ട് എസ് ഐ ശ്രീജിത്തിന്റെ ചെകിട്ടത്തടിച്ച് അസഭ്യം വിളിച്ച്ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന കേസിലെ പ്രതിയെ വിചാരണ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദുർബലമായി പരാജയപ്പെട്ടെന്ന് വിലയിരുത്തി പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്. പടിഞ്ഞാറേക്കോട്ട സ്വദേശി മഹാദേവൻ (48) എന്ന പ്രതിയെയാണ് വിട്ടയച്ചത്. സംശയാതീതമായി കേസ് തെളിയിക്കുകയെന്നത് പ്രോസിക്യൂഷന്റെ പരമപ്രധാന കർത്തവ്യമാണെന്ന് വിധി ന്യായത്തിൽ മജിസ്‌ട്രേട്ട് എ.അനീസ ചൂണ്ടിക്കാട്ടി.
2013 ഒക്ടോബർ 22 ന് രാത്രി 9.45 ന് പടിഞ്ഞാറേക്കോട്ട റോഡിൽ സംഭവം നടന്നുവെന്നാണ് കേസ്. ഡ്രെയിനേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു പേർ സ്ഥലത്ത് വഴക്കിടുന്നതായി ലഭിച്ച വിവരത്തിൽ സംഭവസ്ഥലത്ത് എസ്‌ഐയും പൊലീസ് പാർട്ടിയും എത്തി. തൽസമയം പ്രതി മദ്യലഹരിയിൽ എസ് ഐ യുടെ വലത്തേ ചെകിടത്തടിക്കുകയും അസഭ്യം വിളിച്ച് കൈയേറ്റവും ബലപ്രയോഗവും നടത്തി പൊതു സേവകനെന്ന ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാണ് കേസ്.
അതേ സമയം പരാതിക്കാരനായ എസ് ഐ തന്നെ സ്വമേധയാ തന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തതെന്ന് കോടതി വിലയിരുത്തി. മാത്രമല്ല പ്രതിയെ ദേഹപരിശോധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ പ്രതി മദ്യലഹരിയിലായിരുന്നെന്നോ അക്രമണ ലഹള സ്വഭാവക്കാരനെന്നോ ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പ്രതിയുടെ രക്ത സാമ്പിൾ എടുത്ത് പരിശോധന നടത്തി ഫലം ലഭ്യമാക്കണമെന്ന അഭ്യർത്ഥന റിപ്പോർട്ട് പൊലീസ് ഡോക്ടർക്ക് നൽകിയിട്ടില്ലെന്നും കോടതി കണ്ടെത്തി. എസ് ഐ യുടെ ദേഹപരിശോധനയിൽ മുറിവോ പാടോ അടയാളമോ ഡോക്ടർ കണ്ടെത്തിയില്ല. തെളിവു മൂല്യം വിലയിരുത്തുമ്പോൾ പോസിക്യൂഷൻ കേസ് ദുർബലമാണെന്ന് കണ്ടെത്തിയാണ് പ്രതിയെ വിട്ടയച്ചത്. പ്രതിക്ക് വേണ്ടി അഡ്വ.നന്ദു പ്രകാശ് ഹാജരായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്