തിരുവനന്തപുരം: ബാർട്ടൺ ഹിൽ കോളനിയിൽ സംഘർഷത്തിനിടെ 24 കാരനായ ശരത്ത് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടുകാട് സാബുവിന്റെ കൂട്ടാളികളായ ഗർഭിണി ഷൈജുവിനും ചെളി രാജേഷിനും 9 വർഷം തടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സബ്ബ് ജഡ്ജിയും അസി. സെഷൻസ് ജഡ്ജിയുമായ ജി.ഹരീഷിന്റെതാണ് ശിക്ഷാവിധി.

പിഴത്തുകയായ ഒന്നര ലക്ഷം രൂപ പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 308 (കുറ്റകരമായ നരഹത്യാശ്രമം) കുറ്റത്തിന് 7 വർഷം വീതം തടവും 50,000 രൂപ വീതം പിഴയൊടുക്കണം. വകുപ്പ് 324 ( മാരകായുധമുപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കൽ) കുറ്റത്തിന് 2 വർഷം തടവും, 25,000 രൂപ വീതം പിഴയും ഒടുക്കണം. മ്യൂസിയം പൊലീസ് മൂന്നാം പ്രതിയെ കൃത്യവുമായി ബന്ധപ്പെടുത്തുന്ന കുറ്റപ്പെടുത്തുന്ന നിയമപരമായി. സ്വീകരിക്കുന്ന തെളിവുകൾ ഹാജരാക്കാത്തതിനാൽ തെളിവിന്റെ അഭാവത്തിൽ മൂന്നാം പ്രതി ഗുണ്ടുകാട് സാബുവിനെ കോടതി വിട്ടയച്ചു. സാബു ആക്രമണ കൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്തതിനാൽ ഗൂഢാലോചനക്കുറ്റം ചുമത്തി 2013 ഓഗസ്റ്റ് 5 ന് സാബുവിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
.
ബാർട്ടൺ ഹിൽ കോളനിയിൽ സംഘർഷത്തിനിടെ ശരത് എന്ന 24 കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഗുണ്ടുകാട് സാബുവിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സാബു സ്വദേശിയായ ബാർട്ടൺ ഹിൽ കോളനിയിൽ താമസിക്കുന്ന ശരത്ത് എന്ന 24 കാരനെ ആക്രമിച്ച കേസിലാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. സാബുവിന്റെ സംഘത്തിലെ അംഗങ്ങളായ ഗർഭിണി ഷൈജു എന്ന ഷൈജു, ചെളി രാജേഷ് എന്ന രാജേഷ് എന്നിവർ ചേർന്നാണ് ശരത്തിനെ വെട്ടിയത്.

കേസിൽ സാബുവിനെ മൂന്നാം പ്രതിയാക്കി ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ആദ്യം അറസ്റ്റ് ചെയ്തു. ഷൈജുവും രാജേഷും ഒന്നും രണ്ടും പ്രതികളായ കേസിൽ ഇരുവരും ഒളിവിലായിരുന്നു. 2013 ഓഗസ്റ്റ് 3 രാത്രിയുണ്ടായ സംഘർഷത്തിൽ ശരത്തിന് പുറമെ വിപിൻ, സുകുമാരി എന്നീ രണ്ട് പേർക്കും പരിക്കേറ്റിരുന്നു. ഒന്നാം പ്രതി ഷൈജുവിന്റെ അമ്മയാണ് സുകുമാരി. ബാർട്ടൺ ഹിൽ കോളനിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ എം ജി ഹരിദാസ് സംഭവ കാലത്ത് പറഞ്ഞിരുന്നു.