- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം : വ്യാജ കരം തീരുവ രസീതുവഴി പ്രതി അപ്പാച്ചി ബൈജുവിനെ ജാമ്യത്തിലിറക്കിയ കേസിൽ 4 പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതികളെ ജൂൺ 15ന് ഹാജരാക്കാൻ മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകർ ഉത്തരവിട്ടു. വ്യാജ രസീതിൽ ജാമ്യത്തിനായി ആർ ഡി ഒ കോടതിയിൽ ഹാജരായ നെടുമങ്ങാട് കരുപ്പൂര് സ്വദേശിനി അംബിക എന്ന തങ്കം (66) , നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശിനി സതി (56), വ്യാജ രസീതുകൾ ആനാട് സ്വദേശിയായ അഞ്ചാം പ്രതിയിൽ നിന്ന് വാങ്ങിയ സനൽ , ബാബുരാജ് എന്നീ 4 പ്രതികളെയാണ് ഹാജരാക്കേണ്ടത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സി ഐ ഡി ഓർഗനൈസ്ഡ് ക്രൈം വിങ് യൂണിറ്റ് 1 ഡിറ്റക്ടീവ് ഇൻസ്‌പെക്ടറോടാണ് 4 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. വ്യാജ രസീത് തരപ്പെടുത്തി നൽകിയ അഞ്ചാം പ്രതി ആനാട് സ്വദേശി സതീഷ് കുമാർ 2006 ൽ മരണപ്പെട്ടു.
2003 നവംബർ 15 ന് തിരുവനന്തപുരം സബ്ബ് ഡിവിഷണൽ മജിസ്‌ട്രേട്ട് (ആർ ഡി ഒ) കോടതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30 ഓളം കേസുകളിൽ പ്രതിയും 2003 ൽ 8 കേസുകളിൽ പ്രതിയുമായ കുപ്രസിദ്ധ കുറ്റവാളി കടകംപള്ളി സ്വദേശി അപ്പാച്ചി ബൈജു എന്ന ബൈജുവിനെ ജാമ്യത്തിലിറക്കാനായി ജാമ്യക്കാരെ ഏർപ്പാടാക്കാൻ ബൈജുവിന്റെ ഭാര്യ കല്ലിയൂർ പുന്നമൂട് സ്വദേശിനി ഷീജയിൽ നിന്ന് 5,000 രൂപ മൂന്നാം പ്രതി സനൽ പ്രതിഫലം വാങ്ങി പ്രതികൾ പരസ്പരം കൂടിയാലോചിച്ച് നാലാം പ്രതി അഞ്ചാം പ്രതിയിൽ നിന്നും തരപ്പെടുത്തിയ രണ്ടു വ്യാജ കരം തീരുവ രസീതുകൾ ഒന്നും രണ്ടും പ്രതികളുടെ പേരിൽ തയ്യാറാക്കി ആയവകൾ ഒന്നും രണ്ടും പ്രതികളെ ഏൽപ്പിച്ച് രസീതുകൾ വ്യാജമാണെന്ന് അറിയാവുന്ന പ്രതികൾ കോടതി മുമ്പാകെ ഹാജരായി ബൈജുവിനെ ജാമ്യത്തിലിറക്കിയെന്നാണ് കേസ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്