- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി എസ് എൻ എൽ സഹകരണ സംഘം തട്ടിപ്പ് കേസ്: രണ്ടാം പ്രതിയുടെ ജാമ്യ ഹർജി കോടതി തള്ളി; ഹർജി തള്ളിയത് സുപ്രീം കോടതി ഉത്തരവിന്റെ ചുവട് പിടിച്ച്
തിരുവനന്തപുരം : ബി. എസ്. എൻ. എൽ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയുടെ ജാമ്യ ഹർജി കോടതി തള്ളി. കല്ലിയൂർ ഊക്കോട് വെള്ളായണി വിവേകാനന്ദ നഗറിൽ ഗുരുകൃപ വീട്ടിൽ വിശ്വനാഥപിള്ള മകൻ കെ.വി.പ്രദീപ് കുമാറിന്റെ ജാമ്യാ ഹർജിയാണ് ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണു തള്ളിയത്.
ബി.എസ്.എൻ.എല്ലിൽ നിന്നും സ്വയം വിരമിക്കൽ വാങ്ങി സഹകരണ സംഘത്തിന്റെ ഭാരവാഹിയായ പ്രതി സാമ്പത്തിക തട്ടിപ്പിന് നേതൃത്വം നൽകുകയായിരുന്നു.
നിരവധി ആളുകളിൽ നിന്ന് പണം വാങ്ങി വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർ ജാമ്യത്തിന് അർഹരല്ലെന്ന സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ചാണ് കോടതി ഹർജിയിൽ തീർപ്പ് കൽപ്പിച്ചത്. വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർ ഇരയാക്കപ്പെടുന്നവരുടെ മുന്നിലൂടെ ജാമ്യം നേടി പോകുന്നതിനെ സുപ്രീംകോടതി വിധിയിൽ രൂക്ഷമായി വിമർശിച്ചിരുന്നു.
200 കോടി രൂപയോളം സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് നിഗമനമെന്ന് പ്രോസിക്യൂട്ടറും കോടതിയെ അറിയിച്ചിരുന്നു. തങ്ങൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പേരിലുള്ള സഹകരണ സംഘം ആകുമ്പോൾ കബളിപ്പിക്കപ്പെടില്ലന്ന വിശ്വാസമാണ് നിക്ഷേപകർക്ക് ഉണ്ടായിരുന്നത്. ഈ വിശ്വാസമാണ് പ്രതികൾ തകർത്തതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
വഞ്ചിയൂർ ഹരിത നഗറിൽ ശ്രീ രമണ വീട്ടിൽ എ.ആർ ഗോപിനാഥൻ നായർ, വഞ്ചിയൂർ ശ്രീകണ്‌ഠേശ്വരം തേങ്ങാപ്പുര ലൈൻ ശിവന്ദനം വീട്ടിൽ എ.ആർ.രാജീവ്, കുമാരപുരം അമിതാ ശങ്കർ ലൈൻ പ്രാർത്ഥനയിൽ പ്രസാദ് രാജ് .കെ. വി, കുമാരപുരം ഹൈസ്‌കൂൾ ലെയിൻ സായിപ്രഭയിൽ മനോജ് കൃഷ്ണ, പന്തളം കുരംപാല ഇടയാടി സ്‌കൂളിന് സമീപം കിഴക്കെകര വീട്ടിൽ അനിൽകുമാർ, ഗാന്ധിപുരം ചെറുവള്ളിലെയിൻ ഇന്ദീവരത്തിൽ മിനിമോൾ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ കോടതി നേരത്തേ തള്ളിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്