തിരുവനന്തപുരം: നിസാമുദ്ദീൻ തിരുവനന്തപുരം എക്സ്‌പ്രസ് ട്രെയിനിൽ അമ്മയും മകളും ഉൾപ്പെടെ മൂന്നു സ്ത്രീകളെ ലഹരിമരുന്നു നൽകി മയക്കി കവർച്ച നടത്തിയ കേസിൽ കൊൽക്കത്ത സ്വദേശികളായ മൂന്നു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം രണ്ടാം അഡീ. സബ് ജഡ്ജ് ആൻഡ് അസി. സെഷൻസ് ജഡ്ജി ലൈജു മോൾ ഷെരീഫ് ഉത്തരവിട്ടു. പ്രതികളെ ജൂൺ 8 ന് ഹാജരാക്കാൻ തമ്പാനൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പൊലീസിനോടാണ് ഉത്തരവിട്ടത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി കേസ് വിചാരണക്കായി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചിരുന്നു. കുറ്റ സ്ഥാപനത്തിൽ 10 വർഷം വരെ തടവും പരിധിയില്ലാത്ത പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളായതിനാലാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി. വി.ബാലകൃഷ്ണൻ കേസ് വിചാരണക്കായി സബ് കോടതിക്ക് മെയ്ഡ് ഓവർ ചെയ്തത്.