- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേട്ടയിൽ കവർച്ചയ്ക്കിടെ കൊലപാതകശ്രമം; കേസിൽ മൊഴി നൽകാൻ കൂടുതൽ സമയം തേടി നാലുസാക്ഷികൾ; 15 ന് മൊഴി നൽകണമെന്ന് കോടതി
തിരുവനന്തപുരം: പേട്ടയിൽ പട്ടാപ്പകൽ കവർച്ചയ്ക്കിടെ വ്യവസായി അടക്കം 4 പേരെ കൊല ചെയ്യാൻ ശ്രമിച്ച കേസിൽ പരിക്കേറ്റ സാക്ഷിമൊഴി നൽകാൻ കൂടുതൽ സമയം തേടി. മാർച്ച് 9 മുതൽ വിചാരണ തീയതി കോടതി ഷെഡ്യൂൾ ചെയ്ത ലിസ്റ്റ് കേസിലാണ് 4 സാക്ഷികൾ കൂടുതൽ സമയം തേടിയത്. പ്രതിയും വിചാരണക്ക് സമയം തേടി. തുടർന്ന് വിചാരണക്കോടതിയായ തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജിയും പോക്‌സോ കോടതി ജഡ്ജിയുമായ എംപി.ഷിബു സാക്ഷികൾ 15 ന് മൊഴി നൽകണമെന്ന് ഉത്തരവിട്ടു.
നേരത്തേ വിവിധ തീയതികളിലായി ഹാജരാകാൻ സമൻസ് നൽകിയ മറ്റു സാക്ഷികൾക്ക് സ്റ്റോപ് മെമോ നൽകാനും കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നോടിയായി പ്രതി ബി ബി എ ബിരുദധാരി വെങ്കിട സുബ്രഹ്‌മണ്യത്തിന് തിരുവനന്തപുരം പോക്‌സോ കോടതി 2022ൽ കുറ്റപത്രം നൽകിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 450 ( ജീവപര്യന്തം തടവുശിക്ഷ വിധിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവനഭേദനം, 307 ( വധശ്രമം ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി പ്രതിക്ക് കുറ്റപത്രം നൽകിയത്.
തിരുനെൽവേലി സ്വദേശി എസ്.വെങ്കിട സുബ്രഹ്‌മണ്യം (25) ആണ് കേസിലെ പ്രതി. പേട്ട പള്ളിമുക്ക് മെഡിക്കൽ കോളേജ് റോഡിൽ കണ്ണമ്മൂലക്കടുത്ത് മലങ്കര ഹോസ്റ്റലിൽ താമസിക്കവേയാണ് ഇയാൾ കവർച്ചാ വധശ്രമം നടത്തിയത്. കണ്ണമ്മൂല ' ഗയ 'യിൽ താമസം ഐ.റ്റി.വ്യവസായി പ്രിയദാസ്. ജി.മംഗലം, ഭാര്യ ജെസ്സി, മകൻ ഗൗതം, വീട്ടിൽ ജോലിക്ക് വന്ന ജോയി, അജി എന്നിവർക്കാണ് മൂർച്ചയേറിയ കത്തി കൊണ്ടുള്ള മാരകമായ കുത്തേറ്റത്.
2011 ജൂൺ 19 ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വീകരണ മുറിയിൽ പ്രിയദാസും ഭാര്യ ജെസ്സിയും കുടുബ സുഹൃത്തായ ശ്രീകുമാരി ടീച്ചറുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കാളിങ് ബെൽ ശബ്ദിച്ചത്.ജെസ്സി വാതിൽ തുറന്നപ്പോൾ ആജാനുബാഹുവായ പ്രതി വ്യാജ ഫോൺ നമ്പരും വിലാസവുമെഴുതിയ ഒരു രസീത് കാട്ടി എറണാകുളത്തുള്ള ഒരാളുടെ വീടറിയുമോ എന്ന് ചോദിച്ചു.തമിഴ് ചുവയുള്ള സംസാരത്തിൽ പന്തികേട് തോന്നിയ ജെസ്സി ഭർത്താവിനെ വിളിച്ചു. പൊടുന്നനെ മാരകമായ കത്തി ഉയർത്തി തുടരെ കുത്തുകയായിരുന്നു. മകനും ജോലിക്കാരും ഓടിയെത്തിയെങ്കിലും അവരെയും കുത്തി വീഴ്‌ത്തി. ശ്രീകുമാരി ടീച്ചറാണ് ഒച്ചവച്ച് ആളെ കൂട്ടിയത്. സ്ഥലവാസികൾ ഓടിയെത്തി പ്രതിയെ കയ്യോടെ പിടികൂടിയതിനാൽ കവർച്ചയും കൊലപാതകവും നടന്നില്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്