- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിലെ ആസിഡ് ആക്രമണ കേസിൽ കുറ്റപത്രം സമർപ്പിച്ചു; കോടതി ജീവനക്കാരിയെ പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ്; വധശ്രമത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്നും കുറ്റപത്രത്തിൽ
കണ്ണൂർ: പ്രണയനിരാസത്തെ തുടർന്ന് ഭർതൃമതിയായ മുൻസിഫ് കോടതി ജീവനക്കാരിക്കു നേരെ തളിപ്പറമ്പ് നഗരമധ്യത്തിൽ നടന്ന ആസിഡ് ആക്രമണക്കേസിൽ പൊലിസ് കുറ്റപത്രം സമർപ്പിച്ചു. തളിപ്പറമ്പ് മുൻസിഫ് കോടതിയിലെ ജീവനക്കാരി സാഹിദയുടെ ദേഹത്താണ് ആസിഡ് ഒഴിച്ചത്.
കഴിഞ്ഞ മാസം 13 നാണ് തളിപ്പറമ്പ് ന്യൂസ് കോർണറിന് മുൻവശത്തു വച്ചാണ് യുവതിക്കു നേരെ ആസിഡ് അക്രമം നടന്നത്. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ജീവനക്കാരനായ ചപ്പാരപ്പടവിലെ മഠത്തിൽ മാമ്പള്ളി ഹസിൽ എം.അഷ്‌ക്കർ അബ്ദുറഹ്‌മാൻ തന്റെ പരിചയക്കാരിയായ തളിപ്പറമ്പ് മുൻസിഫ് കോടതിയിലെ ജീവനക്കാരി സാഹിദയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന പത്രം ഏജന്റ് ചപ്പാരപ്പടവ് മംഗരയിലെ അബ്ദുൾ ജബ്ബാറിനും കോടതി ജീവനക്കാരൻ പയ്യാവൂരിലെ പ്രവീൺ തോമസിനും ആസിഡ് വീണ് പരിക്കേറ്റിരുന്നു. അഷ്‌ക്കറിനെ നാട്ടുകാരാണ് കയ്യോടെ പിടികൂടി പൊലീൽ ഏൽപ്പിച്ചത്. ഇയാൾ ഇപ്പോഴും ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
തളിപ്പറമ്പ് സിഐ എ.വി ദിനേഷാണ് സംഭവം നടന്ന് ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ അഷ്‌ക്കറുമായി ഒരുമിച്ചു ജീവിച്ചിരുന്ന സാജിദ പിന്നീട് തന്റെ ഒന്നാം ഭർത്താവുമായി അടുത്തതാണ് അക്രമത്തിന് ഇടയാക്കിയതെന്നാണ് കുറ്റപ്പത്രത്തിൽ പറയുന്നത്. അവധിയെടുത്തു വിദേശത്തു ജോലി ചെയ്ത അഷ്‌കറിൽ നിന്നും ഇവർ പണം വായ്പയായി വാങ്ങിയിരുന്നതായും ഇതിനെ തുടർന്നുള്ള തർക്കം കേസിലെത്തിയിരുന്നുവെന്നാണ് തളിപറമ്പ് പൊലിസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് അഷ്‌കറിനെ അതിക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. സാജിദയെ വധിക്കുന്നതിനായി ഇയാൾ തീരുമാനിച്ചിരുന്നതിന്റെ പശ്ചാത്തലത്തിൽ പൊലിസ് വധശ്രമകുറ്റമാണ് ചുമത്തിയിട്ടുള്ളത്.




