- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിപ്പിച്ച സ്കൂളിലേയും പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയ സ്കൂളിലേയും വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം; അദ്ധ്യാപകന് 29 വർഷം കഠിന തടവും പിഴയും
മലപ്പുറം: രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥിനികളോട് ലൈംഗിക അതിക്രമത്തിനു മുതിർന്ന അദ്ധ്യാപകന് 29 വർഷം കഠിന തടവും, രണ്ടര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കുന്നക്കാവ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ആയിരുന്ന എറണാകുളം നടമുറി മഞ്ഞപ്ര പാലട്ടിബെന്നി പോൾ(50)നെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽകുമാർ ശിക്ഷിച്ചത്.
പഠിപ്പിച്ച സ്കൂളിലും, പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയ സ്കൂളിലും, പ്രതി പോക്സോ നിയമപ്രകാരം കുറ്റകൃത്യം ചെയ്തു എന്ന രണ്ട് കേസുകളിലായാണ് ശിക്ഷ. സ്വന്തം സ്കൂളിലെ മൂന്നുപെൺകുട്ടികളും, പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ സ്കൂളിലെ അഞ്ചു കുട്ടികളുമാണ് പ്രതിക്കെതിരെ പരാതി നൽകിയത്. ഇതിൽ ഒരു പെൺകുട്ടി മൊഴിമാറ്റിപ്പറഞ്ഞെങ്കിലും മറ്റുകുട്ടികളെല്ലാം മൊഴിയിൽ ഉറച്ചുനിന്നതോടെയാണുപ്രതിയെ കോടതി ശിക്ഷിച്ചത്.
കുന്നക്കാവ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമത്തിനു മുതിർന്ന സംഭവത്തിൽ 13വർഷം കഠിന തടവിനും, 1,30,000രൂപ പിഴ അടക്കുന്നതിനുമാണ് ശിക്ഷ. പ്രായപൂർത്തിയാകാത്ത കുട്ടികളെ മനഃപൂർവം ലൈംഗിക അതിക്രമത്തിനു ഇരയാക്കിക്കണമെന്ന ഉദ്ദേശത്തോടെ ക്ലാസ്സ് മുറിയിൽ വെച്ചു ക്ലാസ്സ് എടുക്കുമ്പോൾ ക്ലാസ്സിലെ വിദ്യാർത്ഥികളുടെ ശരീരത്തിൽ പിടിച്ചും, ഉരസിയും അതിക്രമത്തിന് ഇരയാക്കി എന്ന പരാതിയിൽ പെരിന്തൽമണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പെരിന്തൽമണ്ണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയപ്പോൾ, കുട്ടി കൂടെ കയ്യിൽ പിടിച്ചും ദേഹത്ത് തട്ടിയും, അതിക്രമത്തിന് ഇരയാക്കി എന്ന കേസിൽ 16 വർഷം കഠിന തടവും, 1,20,000 പിഴയും അടക്കാനും വിധിച്ചു.രണ്ട് കേസിലെയും കൂടി ശിക്ഷ ഒന്നിച്ചാനുഭവിച്ചാൽ മതി.
പോക്സോ അടക്കമുള്ള വിവിധ വകുപ്പുകിലായാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടക്കുന്ന പക്ഷം തുക അതിജീവിതകൾക്ക് നൽകാനും വിധിച്ചു. പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന, സാജു കെ എബ്രഹാം, ടി.എസ് ബിനു എന്നിവരാണ് രണ്ട് കേസുകും അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സപ്ന പി പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്