- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപ്പർ ഇടിച്ച സംഭവം വാഹനാപകട കേസല്ല; രഞ്ജിത്തിനെ വകവരുത്തിയ പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ; മുൻ വിരോധം കൊണ്ടുള്ള ആസൂത്രിത കൊലപാതകമെന്ന് വാദം
തിരുവനന്തപുരം: പെരുങ്കടവിള തോട്ടവാരം കുഴിവിള സ്വദേശി രഞ്ജിത്. ആർ. രാജിനെ ടിപ്പർ ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ. പ്രതി കീഴാറൂർ കൊല്ലംകാല ശ്യാം നിവാസിൽ ശരത് ലാൽ എന്ന ശരത് മുൻ വിരോധം കൊണ്ട് ആസൂത്രിമായി നടത്തിയ കൊലപാതകമാണെന്നും ഒരു സാധാരണ വാഹന അപകട കേസായി ഇതിനെ കാണാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയുടെ ജാമ്യ ഹർജിയെ എതിർത്തുള്ള വാദത്തിലാണ സർക്കാർ നിലപാട് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. ജാമ്യ ഹർജിയിൽ കോടതി വെള്ളിയാഴ്ച വിധി പറയും. ടിപ്പർ ഇടിച്ച് രഞ്ജിത്തിനെ കൊലപ്പെടുത്താനായില്ലെങ്കിൽ മറ്റൊരു പദ്ധതിയും തയ്യാറാക്കിയാണ് പ്രതികൾ കാത്തിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നതായി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
കോൺഗ്രസ് പ്രവർത്തകനായ വടകര ജോസിനെ മാരായമുട്ടത്ത് വച്ച് കുത്തി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്. ഈസ്റ്റർ ദിനത്തിൽ നടന്ന റാലിയിൽ രഞ്ജിത്തും പ്രതി ശരത് ലാലും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനെ ചൊല്ലിയും ആനാവൂരിലെ ഡെൽറ്റ കമ്പനിയിൽ നിന്ന് ലോഡ് എടുക്കുന്നതിന്റെ സീനിയോറിറ്റിയെ സംബന്ധിച്ചും ഇരുവരും സംഭവദിവസം പെരുമ്പഴുതൂരിൽ വച്ച് വാക്കേറ്റം ഉണ്ടായതിന്റെ തുടർച്ചയായിരുന്നു കൊലപാതകം.
പുനയൽകോണത്ത് വച്ച് ബുള്ളറ്റിലെത്തിയ രഞ്ജിത്തിനെ ശരത് ലാലും കൂട്ടുകാരും ചേർന്ന് ടിപ്പർ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശരത്ലാലിന്റെ സഹോദരൻ ശ്യാം ലാലിന്റേതാണ് ടിപ്പർ. ശരത് ലാലിന് പുറമെ സഹോദരൻ ശ്യാം ലാൽ, ഇവരുടെ സുഹൃത്ത് പെരുങ്കടവിള ചാനൽക്കര വിനീത് ഭവനിൽ വിനീത് എന്ന സുജിത് എന്നിവരും കേസിലെ പ്രതികളാണ്, നിലവിൽ മൂന്ന് പ്രതികളും ജയിലിലാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്