- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവർച്ചാ കേസിൽ 'തീവെട്ടി ബാബുവിന്റെ' ദൃശ്യങ്ങളടങ്ങിയ വി സി ഡി പകർപ്പ് പ്രതിഭാഗത്തിന് നൽകണം; വീട്ടുടമയടക്കം 11 സാക്ഷികളെ വിസ്തരിക്കാനും കോടതി ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് 200 ഓളം മോഷണക്കേസുകളിൽ പ്രതിയും തലസ്ഥാനവാസികൾക്ക് പേടി സ്വപ്നവുമായ കുപ്രസിദ്ധ മോഷ്ടാവ് തീ വെട്ടി ബാബുവിന്റേത് എന്നാരോപിക്കുന്ന ദൃശ്യങ്ങളടങ്ങിയ വി സി ഡി ( വീഡിയോ കംപാക്റ്റ് ഡിസ്‌ക്) പകർപ്പ് പ്രതിഭാഗത്തിന് നൽകാൻ കോടതി ഉത്തരവിട്ടു. അതിന് ശേഷം കൃത്യ സ്ഥല വീട്ടുടമയടക്കം 11 സാക്ഷികളെ വിസ്തരിക്കാനും കോടതി ഉത്തരവിട്ടു.
ന്യായ വിചാരണക്ക് തനിക്കെതിരെ പ്രോസിക്യൂഷൻ ആശ്രയിക്കുന്ന തൊണ്ടി മുതൽ റെക്കോഡായ വി സി ഡി പകർപ്പ് തനിക്ക് ലഭ്യമാക്കണമെന്ന ബാബുവിന്റെ ആവശ്യത്തിൽ കഴമ്പുണ്ടെന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.
വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട,് പ്രതിയെ ജൂൺ 13 ന് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 207 പ്രകാരം പ്രതിക്കെതിരായി ആരോപിക്കുന്ന മോഷണക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ ആശ്രയിക്കുന്ന നിർണ്ണായക തൊണ്ടിമുതൽ തെളിവായ സി ഡി പകർപ്പ് പ്രതിക്ക് കേസ് പ്രതിരോധിക്കാനായി ലഭിക്കാൻ അവകാശമുണ്ടെന്ന ചട്ട പ്രകാരമാണ് കോടതി ഉത്തരവ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്