- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഠിനംകുളം കന്യാസ്ത്രീ മഠ പീഡനക്കേസിൽ നാലുപ്രതികൾ ഹാജരാകണം; ഉത്തരവിട്ടത് തിരുവനന്തപുരം പോക്‌സോ കോടതി
തിരുവനന്തപുരം. കഠിനംകുളം കന്യാസ്ത്രീ മഠ പോക്‌സോ പീഡനക്കേസിൽ 3 ഇരകളെ പീഡിപ്പിച്ചതിന് 3 പീഡനക്കേസുകളിലായി 4 പ്രതികൾ ജൂലൈ 27 ന് ഹാജരാകാൻ ഉത്തരവിട്ടു. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണുത്തരവ്. പ്രതികളായ
വലിയതുറ സ്വദേശികളായ 23 കാരൻ മേഴ്സൺ, 20 വയസ്സുള ഡാനിയൽ , 26 കാരനും വിവാഹിതനുമായ രഞ്ജിത്ത്, 21 കാരൻ അരുൺ എന്നിവരാണ് ഹാജരാകേണ്ടത്. സംഭവത്തിന് മൂന്നു മാസം മുമ്പ് (2022 മെയ് മാസം) മഠത്തിൽ ചേർന്ന 16 കാരികളായ 3 ഇരകളെ ആഗസ്റ്റിൽ 4 പേർ പീഡിപ്പിച്ചെന്ന കേസിലാണ് കഠിനംകുളം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
ഒരു പെൺകുട്ടിയെ ആവർത്തിച്ച് പീഡിപ്പിച്ചതിന് മേഴ്‌സൺ, ഡാനിയേൽ എന്നിവരെ 1 ഉം 2 ഉം പ്രതികളാക്കിയാണ് ഒരു കുറ്റപത്രം. നവംബർ 1 ന് പോക്‌സോ കോടതിയിൽ സമർപ്പിച്ചത്. രഞ്ജിത്തിനെ ഏക പ്രതിയാക്കി ഒരു കുറ്റപത്രവും അരുണിനെ ഏക പ്രതിയാക്കി മറ്റൊരു കുറ്റപത്രവും സമർപ്പിക്കുകയായിരുന്നു. 3 കേസുകളിൽ പ്രതികൾ വെവ്വേറെ വിചാരണ നേരിടേണ്ടി വരും. കോൺവെന്റ് മതിൽ ചാടിക്കടന്ന് റൂമിനുള്ളിൽ കുറ്റകരമായി പ്രവേശിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. സമുഹമാധ്യമം വഴിയുള്ള പരിചയം പ്രണയത്തിൽ കലാശിക്കുകയായിരുന്നു.
വാച്ചറുടെ കണ്ണ് വെട്ടിച്ച് കോൺവെന്റിന്റെ മതിൽ ചാടി പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 328 (ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെ വിഷപദാർത്ഥം നൽകൽ) , 450 ( ജീവര്യന്ത തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിനു വേണ്ടിയും ഭവന കൈയേറ്റം) , 354 (എ) ( ലൈംഗിക അതിക്രമം) , (എൽ) ( ) , 354 (ബി) (വിവസ്ത്രയാക്കാനായി കൈയേറ്റമോ ബലപ്രയോഗമോ ചെയ്യൽ ) , 376 (2) (ഹോസ്റ്റൽ മാനേജ്‌മെന്റ് ജീവനക്കാരൻ ലൈംഗിക അതിക്രമം ചെയ്യൽ), (എൻ) (അവർത്തിച്ചുള്ള ബലാൽസംഗം ) , 34 (കൂട്ടായ്മ) , പോക്‌സോ ഭേദഗതി നിയമത്തിലെ 4 (1) , 3 (എ) , 6 , 5 (എൽ) , 17 , 16 (2) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് കേസെടുത്താണ് പ്രതികളെ ഹാജരാക്കാനാവശ്യപ്പെട്ടത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്