- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടെയ്‌നർ ലോറിയിലൂടെ 20 കോടിയുടെ കഞ്ചാവ് കടത്തിയ കേസ്; ആറാം പ്രതിക്ക് പിതാവിനെ കാണാൻ ഒറ്റ ദിവസത്തെ അനുമതി നൽകി വിചാരണ കോടതി
തിരുവനന്തപുരം: സംസ്ഥാനത്തെ 4 ജില്ലകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മൈസൂരിൽ നിന്ന് കണ്ടെയ്‌നർ ലോറിയിൽ 20 കോടി രൂപയുടെ 502 കിലോഗ്രാം കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയ കേസിൽ ആറാം പ്രതിക്ക് ശയ്യാവലംബിയായ തന്റെ പിതാവിനെ കാണാൻ ഒറ്റ ദിവസത്തെ എസ്‌കോർട്ട് വിസിറ്റിന് തലസ്ഥാന വിചാരണ കോടതി അനുമതി നൽകി. പ്രതിയുടെ പിതാവിനെ സന്ദർശിച്ച ശേഷം പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് അതേ ദിവസം തന്നെ ആറാം പ്രതി ജിതിൻ രാജിനെ തിരികെ ജയിലിലെത്തിക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്.
കേസിൽ മൂന്നാം പ്രതി അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ പഞ്ചാബ് സ്വദേശി രാജു ഭായിയെന്ന മൻദീപ് സിങ്ങടക്കം 3 പ്രതികൾ സമർപ്പിച്ച കുറ്റവിമുക്തരാക്കൽ ഹർജികൾ തലസ്ഥാനത്തെ വിചാരണ കോടതി തള്ളി. വിടുതൽ ഹർജികൾ തള്ളി എല്ലാ പ്രതികളും വിചാരണ നേരിടാൻ ഉത്തരവിട്ടത്. രാജു ഭായിയടക്കം 7 പ്രതികളുടെ റിമാന്റ് നീട്ടി ജയിലിലേക്കയച്ച കോടതി ജൂൺ 24 ന് പ്രതികളെ ഹാജരാക്കാൻ ഉത്തരവിട്ടു. എട്ടാം പ്രതി മാത്രം ജാമ്യത്തിലാണ്.
പ്രതികളെ കസ്റ്റോഡിയൽ വിചാരണ വിചാരണ ചെയ്യാൻ കോടതി ഉത്തരവുണ്ട്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള 3 പ്രതികളുടെ വിടുതൽ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. എക്‌സൈസ് കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ചതിൽ പ്രതികൾ കൃത്യം ചെയ്തതായി അനുമാനിക്കാൻ കാരണമുണ്ടെന്നും പ്രതികൾക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉള്ളതായും ഉത്തരവിൽ കോടതി വിലയിരുത്തി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്