- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ കയ്യാങ്കളി കേസ്: കോൺഗ്രസ് നേതാവ് കക്ഷി ചേരൽ ഹർജി സമർപ്പിച്ചു; 12 ന് വാദം കേൾക്കാൻ മാറ്റി
തിരുവനന്തപുരം: നിയമ സഭയിൽ മുൻ എം എൽ എ യും നിലവിൽ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസിൽ കോൺഗ്രസ് നേതാവ് കക്ഷി ചേരൽ ഹർജി സമർപ്പിച്ചു. തുടർന്ന് ഹർജികൾ 12 ന് വാദം കേൾക്കാൻ മാറ്റി. നിയമസഭാ കൈയാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കൾ സമർപ്പിച്ച ഹർജിക്കെതിരായാണ് കോൺഗ്രസ് ഹർജിയെത്തിയത്.
തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കളും എംഎൽഎമാരുമായിരുന്ന ബിജി മോളും ഗീതാ ഗോപിയുമാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎൽഎമാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്ന് മുൻ എംഎൽഎമാർ ആരോപിക്കുന്നു. എന്നാൽ മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസിൽ മൊഴിയെടുക്കുകയോ , സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഈ മാസം 29 ന് പരിഗണിക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്