- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 കാരിയെ പീഡിപ്പിച്ച് ഉപേക്ഷിച്ച കേസിൽ കുറ്റപത്രം; ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചത് മെഡിക്കൽ കോളേജിൽ കൂട്ടിരിക്കാൻ എത്തിയ പെൺകുട്ടിയെ
തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ 16 കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് മാഞ്ഞാലിക്കുളം റോഡിൽ ഉപേക്ഷിച്ച കേസിൽ ഏക പ്രതി ഓട്ടോ ഡ്രൈവർ ബോംബെ ഷമീറിനെതിരെ പോക്‌സോ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് സിറ്റി മെഡിക്കൽ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെയാണ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇടവ കാപ്പിൽ വടക്കേവിള വീട്ടിൽ ബോംബൈ ഷമീർ എന്ന ഷമീർ (36). മാർച്ച് 25 മുതൽ പ്രതി റിമാന്റ് പ്രതിയായി ജയിലിൽ കഴിയുകയാണ്.
2023 മാർച്ച് 23 ന് രാത്രി 9.30 ന് ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ഓട്ടോയിൽ തട്ടിക്കൊണ്ടു കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ സഹോദരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പെൺകുട്ടി കൂട്ടിരിക്കാനാണ് മുത്തശ്ശിക്കൊപ്പം ഇവിടെ എത്തിയത്.
ഷെമീറിന്റെ ഭാര്യ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമുള്ള എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ഓട്ടോയിൽ കയറ്റുകയായിരുന്നു. തുടർന്ന് മാഞ്ഞാലിക്കുളം റോഡിൽ ഇറക്കിവിട്ടു. പരാതിയിൽ എസ്എടി ആശുപത്രിക്ക് സമീപത്തുനിന്നാണ് മെഡിക്കൽ കൊളജ് പൊലീസ് ഇയാളെ മാർച്ച് 25 ന് അറസ്റ്റു ചെയ്തത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്