- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് തോക്കുചൂണ്ടി മോഷണത്തിന് ശ്രമിച്ച കേസ്; പ്രതി യുപി സ്വദേശി മുഹമ്മദ് ഷമീം അൻസാരിക്ക് ജാമ്യമില്ല
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതി ഉത്തർപ്രദേശ് സീലാംബൂർ സ്വദേശി മുഹമ്മദ് ഷമീം അൻസാരിക്ക് ജാമ്യമില്ല. 2022 ഒക്ടോബർ 1 മുതൽ ജയിലിൽ കഴിയുന്ന 26 കാരനായ പ്രതിക്കാണ് കോടതി ജാമ്യം നിരസിച്ചത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്.
നാടോടിയും അന്യ സംസ്ഥാനക്കാരനുമായ പ്രതി ഒളിവിൽ പോകുമെന്ന് നിരീക്ഷിച്ച് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലിട്ട് വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു. മജിസ്‌ട്രേട്ട് കോടതി തള്ളിയ ജാമ്യം നിരസിക്കൽ ഉത്തരവ് ചോദ്യം ചെയ്ത പ്രതിക്ക് ജാമ്യം നിരസിച്ച് കൽതുറുങ്കിലിട്ട് വിചാരണ ചെയ്യാൻ ജില്ലാ കോടതി ഉത്തരവിടുകയായിരുന്നു. ഗൗരവമേറിയ കുറ്റകൃത്യത്തിലുൾപ്പെട്ട അന്യ സംസ്ഥാനക്കാരനായ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.
2022 ഓഗസ്റ്റ് 22 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇടപ്പഴിഞ്ഞിയിൽ അദ്ധ്യാപികയുടെ വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ അയൽവാസിക്ക് നേരെ തോക്കുചൂണ്ടിയാണ് പ്രതികൾ രക്ഷപ്പെട്ടത്. മലയിൻകീഴ് വിഎച്ച്എസ് സി ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പിലിന്റെ ഇടപ്പഴിഞ്ഞിയിലെ വീട്ടിലായിരുന്നു മോഷണശ്രമം. വീട് പൂട്ടിയിരിക്കുകയായിരുന്നു. കതക് രണ്ട് പേർ തുറക്കാൻ ശ്രമിക്കുന്നത് കണ്ട അയൽവാസിയായ പ്രവീൺ ഇവരെ ചോദ്യം ചെയ്തു. ഇതിനിടെ കയ്യിലെ ബാഗിൽ നിന്നും തോക്കെടുത്ത് മോഷ്ടാക്കൾ പ്രവീണിനുനേരെ ചൂണ്ടി ഭീഷണിപ്പെടുത്തി. തോക്ക് കണ്ട് പ്രവീൺ മോഷ്ടാക്കൾ വന്ന സ്‌കൂട്ടിന്റെ താക്കോൽ ഊരിയെടുത്തു. ഇതിനിടെ മോഷ്ടാക്കൾ സ്‌ക്കൂട്ടറുമായി കടന്നുകളയുകയായിരുന്നു.
പ്രവീൺ നൽകിയ വിവരം അറിയിച്ച് പൊലീസ് കൺട്രോൾ റൂം മുഖേന നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം ഉടൻ കൈമാറി. ശ്രീകഠ്‌ണേശ്വരത്ത് വച്ച് വഞ്ചിയൂർ സ്റ്റേഷനിലെ ഒരു പൊലീസുകാരൻ മോഷ്ടാക്കളെ തടഞ്ഞു. എന്നാൽ പൊലീസിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്