- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ പൊള്ളലേൽപ്പിച്ച സംഭവം; പ്രതി ലോഹിത ജില്ലാ കോടതിയിൽ ജാമ്യഹർജി നൽകി; തിരുവല്ലം സിഐ പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ ആന്ധ്രാ സ്വദേശിനിയായ ദീപികയെ ദേഹോപദ്രവമേൽപ്പിച്ച കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി സഹപാഠിയായ ഹോസ്റ്റൽ മേറ്റ് ലോഹിത തിരുവനന്തപുരം ജില്ലാ കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചു. ജാമ്യ ഹർജിയിൽ തിരുവല്ലം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണൻ ഉത്തരവിട്ടു.
2023 മെയ് 26 നാണ് കേരള സംസ്ഥാനത്തെ ലജ്ജിപ്പിക്കുന്ന സമാനതകളില്ലാത്ത ക്രൂരത അന്യ സംസ്ഥാനക്കാരിയായ സഹപാഠിയോട് അരങ്ങേറിയത്. 27 ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിൽ കഴിയുന്ന ഏക പ്രതി ലോഹിത സമർപ്പിച്ച ജാമ്യ ഹർജി തള്ളിയ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ ജാമ്യം നിരസിക്കൽ ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്.
ആന്ധ്രാ സ്വദേശിയായ വിദ്യാർത്ഥിനിക്കേറ്റത് അതിക്രൂര മർദ്ദനമെന്ന് എഫ്‌ഐആറിൽ പറയുന്നു. കസേരയിൽ ഷാൾ കൊണ്ട് കൈകൾ കെട്ടിയിട്ട് മർദ്ദിച്ചു. കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാൻ പ്രതി ലോഹിത ശ്രമിച്ചു. തല വെട്ടിച്ച് മാറ്റിയതിനാൽ കറിവീണ് ശരീര ഭാഗങ്ങൾ പൊള്ളി. വീണ്ടും കറിപ്പാത്രം ചൂടാക്കി വസ്ത്രം മാറ്റി പൊള്ളിച്ചു. പൊള്ളലേറ്റ മുറിവിൽ പ്രതി ലോഹിത മുളകുപൊടി വിതറി. എന്നതടക്കം എഫ്‌ഐആറിലാണ് ക്രൂരതയുടെ വിവരങ്ങൾ ഉള്ളത്..
ദീപികയുടെ അമ്മയെ ഫോണിലൂടെ ചീത്ത പറയുവാൻ ലോഹിത ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതോടെയാണ് അക്രമം തുടങ്ങിയത്.
മെയ് 18ാം തിയതി 10 മണിയോടെ ദീപികയെ ഹോസ്റ്റൽ മുറിയിൽ വച്ച് മൊബൈൽ ഫോൺ ഉപയോഗിച്ച് ഇടിച്ചു. വേദനകൊണ്ട് നിലവിളിച്ച ദീപികയെ ബലമായി കസേരയിലിരുത്തി, കൈകൾ ഷാളുപയോഗിച്ച് കെട്ടിവച്ചി. തക്കാളിക്കറി ഉണ്ടാക്കി വച്ചിരുന്ന പാത്രം മുഖത്ത് വയ്ക്കാൻ ശ്രമിച്ചപ്പോൾ ദീപിക മുഖം വെട്ടിച്ചു. ഇതോടെ കറി ശരീരത്തിന്റെ പല ഭാഗത്തും വീഴുകയായിരുന്നു. ഇതിന് പിന്നാലെ കറിപ്പാത്രം കൈത്തണ്ടയിൽ വച്ച് പൊള്ളിച്ചു.
ഇതിന് പിന്നാലെ പാത്രം വീണ്ടും ചൂടാക്കി കുത്തിപ്പിടിച്ച് ഇരുത്തി ധരിച്ചിരുന്ന ടീ ഷർട്ടിന്റെ പുറക് വശം പൊക്കി മുതുകത്ത് വച്ച് പൊള്ളിച്ചു. പൊള്ളലേറ്റ ഭാഗങ്ങളിൽ മുളക് പൊട് വാരിയിട്ട ശേഷം വീണ്ടും മർദ്ദിച്ചു. കെട്ടഴിച്ച് വിട്ടതോടെ ഉപദ്രവിക്കരുതെന്ന് കാലിൽ വീണ് അപേക്ഷിച്ചതോടെ മുഖത്ത് അടിക്കുകയും സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആർ വിശദമാക്കുന്നത്. ഐപിസി 342 ( അന്യായ തടങ്കലിൽ വക്കൽ) , 323 ( സ്വേച്ഛയാ ദേഹോപദ്രവമേൽപ്പിക്കൽ), 324 ( ആയുധം കൊണ്ടുള്ള ദേഹോപദ്രവമേൽപ്പിക്കൽ) , 326 എ (ആസിഡ് മുതലായവ ഉപയോഗിച്ച് ശരീരഭാഗങ്ങൾക്ക് കോടോവൈകല്യമോ പൊള്ളലോ അംഗഭംഗമോ വൈരൂല്യമോ അവശതയോ ഉളവാക്കി സ്വേച്ഛയാ കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ)
328 ( വിഷം കൊണ്ടോ മറ്റോ ദേഹോപദ്രവമേൽപ്പിക്കൽ), 506 ( ഭീഷണിപ്പെടുത്തിയുള്ള കുറ്റകരമായ ഭയപ്പെടുത്തൽ) എന്നിവ അടക്കമുള്ള വകുപ്പുകളാണ് ലോഹിതയ്‌ക്കെതിരെ എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്