- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിങ്ങലിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ കഞ്ചാവ് കച്ചവടം; നാല് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് അടഞ്ഞു കിടന്ന ബാംബു ഹോട്ടലിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ വിൽപനക്കായി സൂക്ഷിച്ച നാല്പതു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ എഞ്ചിനീയറിങ് ബിരുദധാരിയടക്കം 4 പ്രതികളെ വിചാരണ തുടങ്ങവേ ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജാമ്യ വ്യവസ്ഥ പ്രകാരം 2 തങ്ങളുടെ പാസ്‌പോർട്ട് പ്രതികൾ ജില്ലാ കോടതിയിൽ കെട്ടി വച്ചു.ഒന്നാം പ്രതി ജൂൺ 16 ന് പാസ്‌പോർട്ട് കോടതിയിൽ കെട്ടിവക്കാനും ജില്ലാ കോടതി ഉത്തരവിട്ടു. ജില്ലാ കോടതി ഉതിനോടകം 17 സാക്ഷികളെ വിസ്തരിക്കുകയും 83 രേഖകൾ കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു.
റിമാന്റിൽ കഴിയുന്ന സൂത്രധാരനായ മുഖ്യ പ്രതി ഫഹദിന്റെയടക്കം ജാമ്യഹർജികൾ സെഷൻസ് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ കസ്റ്റോഡിയൽ വിചാരണ ചെയ്യായാൻ ഉത്തരവിട്ട് വിചാരണ തുടങ്ങിയത്.. ആന്ധ്രയിൽ നിന്ന് സവാള ലോറിയിൽ കഞ്ചാവെത്തിച്ച് ഹോട്ടലിൽ സൂക്ഷിച്ച മുഖ്യ പ്രതി മണമ്പൂർ തൊപ്പിച്ചന്ത എഫ്.എഫ്. മൻസിലിൽ എൻ.ഫഹദ് (26) , കീഴാറ്റിങ്ങൽ മുളവനത്ത് വീട്ടിൽ പി. അർജുൻ നാഥ് (27) , കീഴാറ്റിങ്ങൽ എം.സി. നിവാസിൽ എം. അജിൻ മോഹൻ (25) , ആറ്റിങ്ങൽ ഗവ. ജി.എച്ച്.എസ്.എസിന് സമീപം ചിത്തിരയിൽ ആർ. ഗോകുൽ രാജ് (26) എന്നിവർക്കാണ് ജാമ്യം നിരസിക്കപ്പെട്ട് കൽ തുറുങ്കിൽ കിടന്ന് കസ്റ്റഡിയിൽ വിചാരണ നേരിടവേ ജാമ്യം ലഭിച്ചത് .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്